നവകേരള സദസിൻെറ പേരിൽ പഞ്ചായത്ത് വൈസ് പ്രസിഡന്‍റിന്‍റെ ഭീഷണി; 'വിട്ടുനിന്നാൽ കുടുംബശ്രീ അംഗങ്ങൾക്കെതിരെ നടപടി'

Published : Nov 12, 2023, 09:22 AM ISTUpdated : Nov 12, 2023, 09:23 AM IST
നവകേരള സദസിൻെറ പേരിൽ പഞ്ചായത്ത് വൈസ് പ്രസിഡന്‍റിന്‍റെ ഭീഷണി; 'വിട്ടുനിന്നാൽ കുടുംബശ്രീ അംഗങ്ങൾക്കെതിരെ നടപടി'

Synopsis

നവകേരള സദസ് പ്രചാരണ പരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കുന്നവരെ തൊഴിലുറപ്പ് തൊഴിലുമായി ബന്ധപ്പെട്ട് മസ്റ്റര്‍ റോളില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന തരത്തില്‍ സര്‍ക്കാര്‍ നിര്‍ദേശമുണ്ടെന്നും ഇതുസംബന്ധിച്ച് പഞ്ചായത്ത് ഉത്തരവിറക്കിയിട്ടുണ്ടെന്നുമാണ് വാട്സ് ആപ്പ് ഗ്രൂപ്പിലിട്ട സന്ദേശത്തില്‍ വൈസ് പ്രസിഡന്‍റ് പറയുന്നത്

കോഴിക്കോട്:നവകേരള സദസിന്‍റെ പ്രചാരണ പരിപാടികളില്‍നിന്ന് വിട്ടുനിന്നാല്‍ നടപടിയെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്‍റിന്‍റെ ഭീഷണി സന്ദേശം. നവകേരള സദസ് ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങൾക്കും തൊഴിലുറപ്പ് തൊഴിലാളികൾക്കുമാണ് ഉള്ള്യേരി പഞ്ചായത്ത് വൈസ് പ്രസിഡന്റിന്‍റെ ഭീഷണി സന്ദേശം ലഭിച്ചത്. എ‍ഡിഎസ് അംഗങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് വൈസ്പ്രസിഡന്റ് ബലരാമന്റെ സന്ദേശമെത്തിയത്. നവകേരള സദസിന് പങ്കെടുക്കുകയും പ്രചാരണത്തിന്റെ ഭാഗമാവുകയും ചെയ്യാത്തവരെ തൊഴിലുറപ്പ് തൊഴിലുമായി ബന്ധപ്പെട്ട മസ്റ്റർറോളിൽ ഉൾപ്പെടുത്തേണ്ടെന്ന് സർക്കാർ തീരുമാനമെന്നാണ് ഭീഷണി സന്ദേശത്തില്‍ വൈസ് പ്രസിഡന്‍റ് ബലരാമന്‍ പറയുന്നത്.

ഇന്ന് പത്തരയ്ക്ക് നടക്കുന്ന ജനറൽ ബോഡിയിൽ പങ്കെടുത്തില്ലെങ്കിൽ നടപടിയെടുക്കുമെന്നാണ് ഭീഷണി സന്ദേശം. സിപിഎം ലോക്കൽ കമ്മിറ്റി അംഗം കൂടിയാണ് പഞ്ചായത്ത് വൈസ് പ്രസിഡന്‍റായ വിഎം ബലരാമൻ. നവകേരള സദസുമായി ബന്ധപ്പെട്ട പരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കുന്നവരെ തൊഴിലുറപ്പ് തൊഴിലുമായി ബന്ധപ്പെട്ട് മസ്റ്റര്‍ റോളില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന തരത്തില്‍ സര്‍ക്കാര്‍ നിര്‍ദേശമുണ്ടെന്നും ഇതുസംബന്ധിച്ച് പഞ്ചായത്ത് ഉത്തരവിറക്കിയിട്ടുണ്ടെന്നുമാണ് സന്ദേശത്തില്‍ വൈസ് പ്രസിഡന്‍റ് പറയുന്നത്. ഗൗരവമായ പരിപാടിയാണിതെന്നും പറയുന്നുണ്ട്. ഈ മാസം 24,25,26 തീയതികളാണ് കോഴിക്കോട് നവകേരള സദസ് നടക്കുന്നത്. അതേസമയം,  അവര്‍ വരണമെന്ന് കരുതി സാന്ദര്‍ഭികമായി പറഞ്ഞതാണെന്നും അല്ലാതെ ഉത്തരവൊന്നുമില്ലെന്നുമാണ് പഞ്ചായത്ത് വൈസ് പ്രസിഡന്‍റിന്‍റെ വിശദീകരണം.


'സർക്കാരിന്റെ ധൂർത്തിനൊപ്പം നിൽക്കില്ല'; നവകേരള സദസിന് പണം നൽകില്ലെന്ന് കണ്ണൂർ കോർപ്പറേഷൻ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിസി നിയമന തർക്കത്തിനിടെ ഗവർണറെ കണ്ട് മുഖ്യമന്ത്രി, കൂടിക്കാഴ്ച നടന്നത് ലോക് ഭവനിൽ
മകൾക്ക് കലയോടാണ് ഇഷ്ടം, എനിക്ക് മകളെയാണ് ഇഷ്ടമെന്ന് യൂസഫലി; എന്റെ പൊന്നേ 'പൊന്ന് പോലെ' നോക്കണമെന്ന് ഫെഷീന യൂസഫലി