Asianet News MalayalamAsianet News Malayalam

'സർക്കാരിന്റെ ധൂർത്തിനൊപ്പം നിൽക്കില്ല'; നവകേരള സദസിന് പണം നൽകില്ലെന്ന് കണ്ണൂർ കോർപ്പറേഷൻ

സർക്കാരിന്റെ മുഖം മിനുക്കാനുള്ള കോപ്രായത്തിന് പണം നൽകില്ല. യുഡിഎഫ് സഹകരിക്കാൻ പറഞ്ഞാലും കോർപ്പറേഷൻ പണം നൽകില്ലെന്നും കണ്ണൂർ കോർപ്പറേഷൻ മേയർ ടി ഒ മോഹനൻ പറഞ്ഞു. 

Kannur Corporation says will not pay fund for Navakerala Sadas nbu
Author
First Published Nov 11, 2023, 8:37 AM IST

കണ്ണൂർ: നവകേരള സദസിന് പണം നൽകില്ലെന്ന് കണ്ണൂർ കോർപ്പറേഷൻ. സർക്കാരിന്റെ ധൂർത്തിനൊപ്പം നിൽക്കാനില്ലെന്ന് കണ്ണൂർ കോർപ്പറേഷൻ അറിയിച്ചു. സർക്കാരിന്റെ മുഖം മിനുക്കാനുള്ള കോപ്രായത്തിന് പണം നൽകില്ല. യുഡിഎഫ് സഹകരിക്കാൻ പറഞ്ഞാലും കോർപ്പറേഷൻ പണം നൽകില്ലെന്നും കണ്ണൂർ കോർപ്പറേഷൻ മേയർ ടി ഒ മോഹനൻ പറഞ്ഞു. 

നവകേരള സദസിനായി തദ്ദേശ സ്ഥാപനങ്ങളെയും സഹകരണ സംഘങ്ങളെയും പിഴിയാനാണ് സർക്കാർ നീക്കം. തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്ന് ക്വാട്ട നിശ്ചയിച്ച് പണം നൽകാൻ കഴിഞ്ഞ ദിവസം ഉത്തരവിറക്കി. പണം നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് ക്വാട്ട നിശ്ചയിച്ചാണ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. ഗ്രാമപഞ്ചായത്തുകൾ അൻപതിനായിരവും മുൻസിപ്പാലിറ്റികളും ബ്ലോക്ക് പഞ്ചായത്തുകളും ഒരു ലക്ഷവും കൊടുക്കണം. കോർപ്പറേഷൻ്റെ ക്വാട്ട രണ്ട് ലക്ഷവും ജില്ലാ പഞ്ചായത്ത് നൽകേണ്ടത് 3 ലക്ഷം രൂപയുമാണ്. സംഘാടക സമിതി ആവശ്യപ്പെടുന്ന പ്രകാരം പണം നൽകാനാണ് ഉത്തരവ്. സാമ്പത്തിക പ്രതിസന്ധിയിലായ തദ്ദേശസ്ഥാപനങ്ങളെ കൂടുതൽ കടക്കെണിയിലാക്കുന്നതാണ് സ‍ർക്കാ‍ർ തീരുമാനം.

Also Read: സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഒരു വർഷം കൂടി തുടരും, ധനവകുപ്പ് ഉത്തരവിറക്കി

Follow Us:
Download App:
  • android
  • ios