സമരപരിപാടിയിൽ നിന്ന് വിട്ടുനിന്ന സംഭവം; 'ആവശ്യമില്ലാത്ത വിവാദം, പാർട്ടിക്കുള്ളിൽ ഒരു പ്രശ്നവുമില്ല': ചാണ്ടി ഉമ്മൻ

Published : Aug 20, 2025, 01:11 PM ISTUpdated : Aug 20, 2025, 01:20 PM IST
Chandy Oommen MLA

Synopsis

ആവശ്യമില്ലാത്ത വിവാദമെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. പാർട്ടിക്കുള്ളിൽ ഒരു പ്രശ്നവുമില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

കോഴിക്കോട്: കോർപ്പറേഷന് എതിരായ യൂത്ത് കോൺഗ്രസ് സമര പരിപാടിയിൽ നിന്നും വിട്ടുനിന്ന സംഭവത്തിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. ആവശ്യമില്ലാത്ത വിവാദമെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. പാർട്ടിക്കുള്ളിൽ ഒരു പ്രശ്നവുമില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഈ പരിപാടിക്ക് ഡിസിസി ക്ഷണിക്കേണ്ട കാര്യമില്ല. ഒരു മണ്ഡലം പ്രസിഡന്റും വിളിച്ചിട്ടില്ലെന്നും ചാണ്ടി ഉമ്മൻ വിശദീകരിച്ചു. പുലർച്ചെയാണ് കോഴിക്കോട് എത്തിയതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. 

കമ്മ്യൂണിക്കേഷന്റെ പ്രശ്നമാണ് ഉണ്ടായതെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് കെ പ്രവീണ്‍കുമാറും പ്രതികരിച്ചു. രാവിലെ ചാണ്ടിയെ വിളിച്ചു പരിപാടിയിൽ പങ്കെടുക്കുന്നതിനെ കുറിച്ച് സംസാരിച്ചിരുന്നു. സമയം സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായി എന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു. പാർട്ടിയിൽ പ്രശ്ങ്ങളില്ല. സിദ്ധിഖ് വിഭാഗം ഷാഫി വിഭാഗം എന്നൊന്നും പാർട്ടിയിൽ ഇല്ല. ചാണ്ടിയോട് കാര്യങ്ങൾ അന്വേഷിക്കുക മാത്രമാണ് ഉണ്ടായത്. വിശദീകരണം ചോദിച്ചിട്ടില്ലെന്നും ഡിസിസി പ്രസിഡന്‍റ് പറഞ്ഞു.  വിവാദങ്ങൾക്കിടെ കോഴിക്കോട് ഡിസിസി ഓഫീസിലെത്തി ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാറുമായി ചാണ്ടി ഉമ്മൻ കൂടിക്കാഴ്ച നടത്തി. പ്രശ്നങ്ങൾക്ക് കാരണം കമ്യൂണിക്കേഷൻ ​ഗ്യാപ്പാണെന്നായിരുന്നു ഇരുനേതാക്കളുടെയും പ്രതികരണം.

 

 

PREV
Read more Articles on
click me!

Recommended Stories

വിമാന ടിക്കറ്റുകളുടെ അധികനിരക്കില്‍ ഇടപെട്ട് വ്യോമയാന മന്ത്രാലയം, നിരക്ക് വർധന ഒഴിവാക്കാൻ കമ്പനികൾക്ക് നിർദേശം
ദേശീയ പാത കൂടി യാഥാർഥ്യമാകുന്നു, ആശങ്കപ്പെടുത്തുന്ന ഈ കണക്കുകൾ ശ്രദ്ധിക്കാതെ പോകരുതേ; കേരളത്തിലെ റോഡുകളിൽ ജീവൻ പൊലിഞ്ഞവ‍ർ