'യുപി പിന്നോക്ക സംസ്ഥാനം തന്നെ'; പിന്നിലെ കാരണം വഞ്ചനയെന്ന് സന്ദീപ് വചസ്പതി

Published : Mar 08, 2022, 07:38 PM ISTUpdated : Mar 08, 2022, 07:41 PM IST
'യുപി പിന്നോക്ക സംസ്ഥാനം തന്നെ'; പിന്നിലെ കാരണം വഞ്ചനയെന്ന് സന്ദീപ് വചസ്പതി

Synopsis

 യുപിയുടെ പിന്നോക്കാവസ്ഥയ്ക്ക് ചരിത്രപരവും സാമൂഹ്യവുമായ നിരവധി കാരണങ്ങൾ ഉണ്ടാകാം. എങ്കിലും അതിലെല്ലാം ഉപരി ഭരണകർത്താക്കളുടെ വഞ്ചന തന്നെയാണ് അടിസ്ഥാനം

ആലപ്പുഴ: ഉത്തര്‍പ്രദേശ് (Uttar Pradesh) പിന്നോക്ക സംസ്ഥാനം (Backward State) തന്നെയാണെന്നും എന്നാല്‍ അതിന്‍റെ ഉത്തരവാദികള്‍ ആരാണെന്ന ചോദ്യം വിമര്‍ശകര്‍ അഭിമുഖീകരിക്കണമെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി (Sandeep Vachaspati). യുപിയുടെ പിന്നോക്കാവസ്ഥയ്ക്ക് ചരിത്രപരവും സാമൂഹ്യവുമായ നിരവധി കാരണങ്ങൾ ഉണ്ടാകാം. എങ്കിലും അതിലെല്ലാം ഉപരി ഭരണകർത്താക്കളുടെ വഞ്ചന തന്നെയാണ് അടിസ്ഥാനമെന്ന് സന്ദീപ് എഫ്ബിയില്‍ കുറിച്ചു.

മുഗൾ പടയോട്ടവും, ബ്രിട്ടീഷ് അധിനിവേശവും തകർത്തെറിഞ്ഞ ജീവിതങ്ങളാണ് ഉത്തരേന്ത്യയിൽ, പൊതുവെയും യുപിയിൽ ഉള്ളത്. അതോടെ നാടിന്റെ സമ്പത്തും ശക്തിയും ബുദ്ധിയും തകർന്നു തരിപ്പണമായി. അതിനൊപ്പം പ്രകൃതി ദുരന്തങ്ങളും കലാപങ്ങളും ക്ഷാമവും പകർച്ച വ്യാധികളും കൂടിയായപ്പോൾ എല്ലാ അർത്ഥത്തിലും നാട് പിന്നോക്കവസ്ഥയിലേക്ക് കൂപ്പുകുത്തി. ഇവിടെയാണ് കോൺഗ്രസ് നടത്തിയ വഞ്ചന ചർച്ചയാക്കേണ്ടത്.

15 പ്രധാനമന്ത്രിമാരാണ് നാളിതുവരെ രാജ്യത്തെ നയിച്ചത്. അതിൽ ഒമ്പത് പ്രധാനമന്ത്രിമാരെയും സംഭാവന ചെയ്തത് ഉത്തർപ്രദേശാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ രാജ്യത്തെ ഏറ്റവും കൂടുതൽ കാലം നയിച്ചത് ഉത്തർപ്രദേശിലെ നേതാക്കന്മാരായിരുന്നു. അവരൊക്കെ എന്താണ് ഈ സംസ്ഥാനത്തിന് തിരിച്ചു നൽകിയത് എന്ന് പരിശോധിക്കുമ്പോൾ കിട്ടുന്ന ഉത്തരമാണ് ആ നാടിന്റെ ഇപ്പോഴത്തെ അവസ്ഥ. ഒമ്പതില്‍ ഏഴ് പ്രധാനമന്ത്രിമാരും കോൺഗ്രസ് പാളയത്തിൽ നിന്നുള്ളവരായിരുന്നു.

UP Election 2022 : 'കേരളം കലാപഭൂമി, രാഷ്ട്രീയ കൊലപാതകം ആവർത്തിക്കുന്നു', അധിക്ഷേപിച്ച് വീണ്ടും യോഗി ആദിത്യനാഥ്

അപ്പോഴൊക്കെ കേന്ദ്രവും സംസ്ഥാനവും കോൺഗ്രസ് ഭരണത്തിലുമായിരുന്നു. എന്നിട്ടും അവിടുത്തെ ജനങ്ങൾ തീരാ ദുരിതത്തിൽ ആയെങ്കിൽ ആരാണ് ഉത്തരവാദികളെന്ന് സന്ദീപ് ചോദിച്ചു. ഇന്ദിര, രാജീവ്, സോണിയ, രാഹുൽ എന്നിവർ കുടുംബ സ്വത്തായി കൈവശം വച്ചിരുന്ന റായ് ബറേലി, അമേത്തി എന്നിവിടങ്ങളിൽ ഒരു മെഡിക്കൽ കോളേജോ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളോ റോഡോ നാളിതുവരെ ഇല്ലായിരുന്നു എന്ന് ഞെട്ടലോടെ മാത്രമേ ഓർക്കാനാവൂ.

ഉത്തർപ്രദേശിൽ നിന്നുള്ള പ്രധാനമന്ത്രിമാരിൽ രണ്ട് പേർ ബിജെപി നേതാക്കന്മാരാണ്. അതിൽ നരേന്ദ്ര മോദിക്ക് മാത്രമാണ് സ്വന്തം പാർട്ടിയുടെ മുഖ്യമന്ത്രിയെ കിട്ടിയത്. അതോടെയാണ് യുപിയുടെ തലവര മാറി തുടങ്ങിയത്. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിക്ക് സംഭവിച്ച മാറ്റം മാത്രം കണ്ടാൽ മതി മൊത്തം യുപിയുടെ മാറ്റം അറിയാൻ. ബിജെപിയുടെ ഡബിൾ എൻജിൻ സർക്കാർ വന്നതോടെ യുപി പുനർജനിക്കുകയാണ്.

എല്ലാ അർത്ഥത്തിലും. അതുകൊണ്ട് തന്നെയാണ് എല്ലാ എക്സിറ്റ് പോളുകളും ബിജെപിയുടെ തിരിച്ചു വരവ് പ്രവചിക്കുന്നത്. അതിന് വലിയ ഗവേഷണ ബുദ്ധിയൊന്നും വേണ്ട. രാഷ്ട്രീയ കണ്ണട മാറ്റി സത്യസന്ധമായി കാര്യങ്ങൾ മനസിലാക്കിയാൽ മാത്രം മതി. ഇനി യുപിയെ അപഹസിക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ഒന്ന് പരിഗണിക്കണമെന്നും സന്ദീപ് വചസ്പതി ആവശ്യപ്പെട്ടു. 

ഉത്തർപ്രദേശിൽ ബിജെപി തുടർഭരണം പ്രഖ്യാപിച്ച് എക്സിറ്റ് പോളുകൾ

നോയിഡ: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാരിന് ഭരണതുടർച്ച പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. ഏഴ് ഘട്ടമായി നീണ്ട ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൻ്റെ അവസാനഘട്ട പോളിംഗ് ഇന്ന് വൈകിട്ട് ആറ് മണിക്ക് പൂർത്തിയായതിന് പിന്നാലെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്നത്. വിവിധ ദേശീയ മാധ്യമങ്ങളും ഏജൻസികളും എക്സിറ്റ് പോളുകൾ ഫലങ്ങൾ പുറത്തു വിട്ടിട്ടുണ്ട്. 

വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ - 

റിപ്പബ്ളിക് ടിവി - പി മാർക്ക് സർവ്വേ

ബിജെപി - 240+ (15 സീറ്റ് വരെ കൂടുകയോ കുറയുകയോ ചെയ്യാം)
എസ്.പി  - 140+ (15 സീറ്റ് വരെ കൂടുകയോ കുറയുകയോ ചെയ്യാം)
ബി.എസ്.പി - 17 (രണ്ട് സീറ്റ് വരെ കൂടുകയോ കുറയുകയോ ചെയ്യാം)
കോൺ​ഗ്രസ് - 4  (രണ്ട് സീറ്റ് വരെ കൂടുകയോ കുറയുകയോ ചെയ്യാം)

ന്യൂസ് എക്സ് എക്സിറ്റ് പോൾ 

ബിജെപി -  211 മുതൽ 225 സീറ്റുകൾ വരെ
എസ്.പി  - 146 മുതൽ 160 സീറ്റുകൾ വരെ
കോണ്ഗ്രസ്  - 4 മുതൽ ആറ് സീറ്റുകൾ വരെ
ബിഎസ്.പി -  14 മുതൽ 24 വരെ സീറ്റുകൾ

ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ 

ബിജെപി 288 - 326
കോണ്ഗ്രസ് 71 - 101
ബിഎസ്പി 3-9
കോണ്ഗ്രസ് 1-3

പോൾസ്ട്രാറ്റ് എക്സിറ്റ് പോൾ 

ബിജെപി - 211/225
എസ്.പി - 146/160
ബി.എസ്.പി - 14/24
കോൺ​ഗ്രസ് - 4/6 

മാട്രിസ് എക്സിറ്റ് പോൾ 

ബിജെപി - 262/277
എസ്.പി - 140
ബി.എസ്.പി - 17

ജൻകീബാത്ത് 

ബിജെപി 222 - 260 വരെ
എസ്.പി 135 - 165 
ബി.എസ്.പി 04- 09 
കോണ്ഗ്രസ് 01-03

2017-ലെ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് ഫലം - 

ബിജെപി  - 312
എസ്.പി - 47
ബി.എസ്.പി - 19
കോണ്ഗ്രസ് - 7
അപ്നാദൾ - 6

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി ഉത്തരവിനെതിരായ അപ്പീൽ നടപടികൾ തുടങ്ങി, ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ട നടപടി ചോദ്യം ചെയ്യും
ഒരു പോസ്റ്റൽ ബാലറ്റിൽ ആര്‍ക്കും വോട്ടില്ല, ബിജെപി എൽഡിഎഫിനോട് തോറ്റത് ഒരു വോട്ടിന്, പൂമംഗലം പഞ്ചായത്തിൽ സൂപ്പര്‍ ക്ലൈമാക്സ്