ആപ്പിൾ ജ്യൂസ്, ഫ്രൂട്ട്സ്, മരുഭൂമി, ഒട്ടകം, പിന്നെ ചങ്ക് ബ്രോസും; ജലീലിനെതിരെ പരിഹാസവുമായി വീണ്ടും ബല്‍റാം

Published : May 06, 2019, 03:02 PM IST
ആപ്പിൾ ജ്യൂസ്, ഫ്രൂട്ട്സ്, മരുഭൂമി, ഒട്ടകം, പിന്നെ ചങ്ക് ബ്രോസും; ജലീലിനെതിരെ പരിഹാസവുമായി വീണ്ടും ബല്‍റാം

Synopsis

പീഡനക്കേസിലെ പ്രതിയെ സംരക്ഷിക്കാന്‍ മന്ത്രി തന്‍റെ അധികാരം ഉപയോഗിച്ചുവെന്ന വിവാദത്തില്‍ വി ടി ബല്‍റാമും കെ ടി ജലീലും തമ്മില്‍ നടത്തിയ സൈബര്‍ പോരിന് ഇടയിലാണ് ബല്‍റാമിന്റെ പുതിയ പരിഹാസം. 

തൃത്താല: വളാഞ്ചേരി പീഡനക്കേസിലെ പ്രതിയെ സംരക്ഷിച്ചെന്ന വിവാദത്തില്‍ മന്ത്രി കെ ടി ജലീലിനെതിരെ വീണ്ടും പരിഹാസവുമായി വി ടി ബല്‍റാം. വളാഞ്ചേരി നഗരസഭ കൗൺസിലര്‍ ഷംസുദ്ദീനൊപ്പമുള്ള കെ ടി ജലീലിന്റെ ചിത്രം പങ്കുവച്ചാണ് വി ടി ബല്‍റാമിന്റെ പരിഹാസം. 

വൗ... ആപ്പിൾ ജ്യൂസ്, ഫ്രൂട്ട്സ്, മരുഭൂമി, ഒട്ടകം, പിന്നെ ചങ്ക് ബ്രോസും.ഇവിടത്തെ ടൂറിൽ മാത്രമല്ല, അങ്ങ് വിദേശത്തു പോകുമ്പോഴും ഏതോ ഒരു വളാഞ്ചേരിക്കാരൻ ചുമ്മാ ഇടയിൽ കയറിവന്ന് ഫോട്ടോ എടുക്കും എന്ന കുറിപ്പോടെയാണ് ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. 

പീഡനക്കേസിലെ പ്രതിയെ സംരക്ഷിക്കാന്‍ മന്ത്രി തന്‍റെ അധികാരം ഉപയോഗിച്ചുവെന്ന വിവാദത്തില്‍ വി ടി ബല്‍റാമും കെ ടി ജലീലും തമ്മില്‍ നടത്തിയ സൈബര്‍ പോരിന് ഇടയിലാണ് ബല്‍റാമിന്റെ പുതിയ പരിഹാസം. 

Read more

'തൃത്താലരാമാ മലർന്ന് കിടന്ന് തുപ്പരുത്' ; ബല്‍റാമിനോട് കെ ടി ജലീല്‍

'പീഡോ ജലീല്‍ എന്ന പേര് വീഴാതിരിക്കാന്‍ ശ്രദ്ധിച്ചാല്‍ നന്ന്'; കെടി ജലീലിനോട് വിടി ബല്‍റാം

PREV
click me!

Recommended Stories

നിയമപോരാട്ടത്തിന് രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും
ആരോഗ്യനില മോശമായി; രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു, നിരാഹാരം തുടരുന്നു