
കോട്ടയം: സിപിഐ പ്രദേശിക നേതാക്കൾക്കെതിരെ വൈക്കത്ത് തലയാഴം സിപിഐ ഓഫീസിൽ തൂങ്ങിമരിച്ച കർഷകൻ ചെല്ലപ്പൻ ഉന്നയിച്ചത് ഗുരുതര ആരോപണങ്ങൾ. കൃഷി നശിപ്പിച്ചെന്നും കാർഷിക ഗവേഷകനായ തന്‍റെ ഉത്പന്നങ്ങൾക്ക് വിപണി അനുവദിച്ചില്ല, കൃഷിമന്ത്രി പി. പ്രസാദിനെ കാണാൻ പല കുറി ശ്രമിച്ചിട്ടും അനുമതി നൽകിയില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് തനിക്കെതിരെ പ്രതികാര നടപടിയുണ്ടാകുമെന്ന് ഭീഷണിയുണ്ടെന്നും പിണറായി ഭരിക്കുന്ന ആഭ്യന്തര വകുപ്പിൽ നിന്നും നീതി ലഭിച്ചിട്ടില്ല എന്നുമാണ് ചെല്ലപ്പൻ നേരത്തെ പുറത്തുവിട്ട വീഡിയോയിൽ പറയുന്നത്.
സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം നശിപ്പിച്ചെന്ന് പരാതി ഉന്നയിച്ച ശേഷമാണ് ഇദ്ദേഹം ജീവനൊടുക്കിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമാണ് ബന്ധു ഫൈലേന്ദ്രൻ ആവശ്യപ്പെട്ടിട്ടുണ്ട്. നേതാക്കൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ഉന്നയിച്ച ശേഷമാണ് മരണം. ചെല്ലപ്പന്‍റെ മൃതദേഹം നിലവില്‍ സിപിഐ ഓഫീസിൽ നിന്ന് മാറ്റിയിരുന്നു. മൃതശരീരം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam