വണ്ടിപ്പെരിയാറിൽ യുവാവ് മരിച്ചത് വാഹനങ്ങൾ കയറിയതിനാൽ; അന്വേഷണത്തിൽ വഴിത്തിരിവ്

Published : Jul 02, 2022, 07:31 AM ISTUpdated : Jul 21, 2022, 10:22 PM IST
വണ്ടിപ്പെരിയാറിൽ യുവാവ് മരിച്ചത് വാഹനങ്ങൾ കയറിയതിനാൽ; അന്വേഷണത്തിൽ വഴിത്തിരിവ്

Synopsis

ഭയം കാരണമാണ് പുറത്ത് പറയാതിരുന്നതെന്നാണ് ഇവരുടെ മൊഴി. വാളാടി സ്വദേശി രമേശ് 20-ാം തീയതിയാണ് മരിച്ചത്

ഇടുക്കി: വണ്ടിപ്പെരിയാറിനു സമീപം യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. മരണം തലയിലൂടെയും ശരീരത്തിലൂടെയും വാഹനങ്ങൾ കയറിയിറങ്ങിയതു മൂലമെന്ന് കണ്ടെത്തൽ. റോഡിലൂടെ നടന്നു പോകുമ്പോൾ ഓട്ടോ റിക്ഷ ഇടച്ചിട്ട ശേഷം ശരീരത്തിലൂടെ കയറി എന്നാണ് സംശയം. ഒരു ബൈക്കും ശരീരത്തിൽ കയറി ഇറങ്ങിയതായി കണ്ടെത്തി. വാഹനങ്ങൾ ഓടിച്ചിരുന്നവരെ പോലീസ്  ചോദ്യം ചെയ്യുകയാണ്. ഭയം കാരണമാണ് പുറത്ത് പറയാതിരുന്നതെന്നാണ് ഇവരുടെ മൊഴി. വാളാടി സ്വദേശി രമേശ് 20-ാം തീയതിയാണ് മരിച്ചത്

യുവാവ് മരിച്ചു കിടന്നത്, തലയിലൂടെയും ശരീരത്തിലൂടെയും വാഹനങ്ങൾ കയറിയിറങ്ങിയതു മൂലമെന്നാണ് കണ്ടെത്തൽ. വണ്ടിപ്പെരിയാർ വാളാഡി സ്വദേശി രമേശിനെയാണ് വണ്ടിപ്പെരിയാർ - വള്ളക്കടവിലുള്ള റോഡിന്റെ അരികിൽ മരിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. റോഡരികിൽ 20 –ാം തീയതിയാണ് മൃതദേഹം കണ്ടെത്തിയത്.

മദ്യ ലഹരിയിൽ റോഡിലൂടെ നടന്നു പോകുമ്പോൾ ഓട്ടോ റിക്ഷ ഇടിച്ചിട്ട ശേഷം ശരീരത്തിലൂടെ കയറിയിറങ്ങി എന്നാണ് സംശയം. ഇതിനു ശേഷം ഒരു ബൈക്കും ശരീരത്തിൽ കയറി ഇറങ്ങിയതായി  പോലീസ് കണ്ടെത്തി. ഓട്ടോ റിക്ഷയും ബൈക്കും ഓടിച്ചിരുന്നവരെ വണ്ടിപ്പെരിയാർ പോലീസ്  ചോദ്യം ചെയ്യുന്നുണ്ട്. രമേശിനെ ഇടിച്ചിട്ട ശേഷം ഓട്ടോ റിക്ഷാ ഡ്രൈവർ, രമേശിനെ ആശുപത്രിയിൽ എത്തിക്കാതെ സ്ഥലത്ത് നിന്ന് രക്ഷപെടുകയായിരുന്നു എന്നാണ് വിവരം. ഭയം കൊണ്ടാണ് സംഭവം പുറത്തു പറയാതെ ഇരുന്നത് എന്നാണ് രണ്ട് വാഹനങ്ങളും ഓടിച്ചവർ പോലീസിന് നൽകിയിരിക്കുന്ന മൊഴി. ഫൊറൻസിക് സംഘത്തെ എത്തിച്ച് തെളിവുകൾ ശേഖരിച്ച ശേഷം രണ്ട് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തുമെന്ന് വണ്ടിപ്പെരിയാർ പോലീസ് പറഞ്ഞു. അറസ്റ്റിന് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
 

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്; 'തെറ്റുചെയ്യാത്ത ഞാൻ കടുത്ത മാനസിക സമ്മർദ്ദത്തിൽ' ദിലീപ് മുഖ്യമന്ത്രിക്ക് അയച്ച മെസേജ് വിവരങ്ങൾ പുറത്ത്
ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും