
തിരുവനന്തപുരം : സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കില്ലെന്ന ലീഗ് നിലപാട്, മുന്നണി ബന്ധത്തിൽ യു ഡി എഫിന്റെ ശക്തി തെളിയിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. സിപിഐഎം ലീഗിന്റെ പുറകെ നടക്കുകയാണ്. പക്ഷേ മുന്നണിക്ക് ഹാനികരമായ ഒന്നും ലീഗ് ചെയ്യില്ല. ലീഗുമായി പതിറ്റാണ്ടുകളുടെ ബന്ധമാണ് കോൺഗ്രസിനുളളത്. പണ്ട് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. ഇപ്പോൾ അതുമില്ല. കോൺഗ്രസും ലീഗും ജേഷ്ഠാനുജൻമാർ തമ്മിലുള്ള ബന്ധമാണെന്നാവർത്തിച്ച സതീശൻ, പലസ്തീൻ വിഷയത്തെ തരികിട രാഷ്ട്രീയത്തിന് സിപിഎം ഉപയോഗിച്ചുവെന്നും കുറ്റപ്പെടുത്തി.
സംസ്ഥാന കോൺഗ്രസിന്‍റെ, ബഹിഷ്കരണത്തിനിടെ മുൻ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോൺഗ്രസ് നേതാവുമായ മണിശങ്കര്‍ അയ്യര്‍ കേരളീയം പരിപാടിയിൽ പങ്കെടുത്തത് പാർട്ടിയെ ധിക്കരിച്ചാണെന്നും എഐസിസിയെ പരാതി അറിയിച്ചുവെന്നും വിഡി സതീശൻ വ്യക്തമാക്കി. വിഷയത്തിൽ കൂടുതൽ പ്രതികരിക്കേണ്ടന്ന് തീരുമാനം. വേണ്ടപ്പെട്ടവരെ പരാതിയറിയിച്ചതായും സതീശൻ കൂട്ടിച്ചേർത്തു. ആര്യാടൻ ഫൗണ്ടേഷന്റെ പലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ കെപിസിസി നിലപാട് അധ്യക്ഷൻ വ്യക്തമാക്കുമെന്നും സതീശൻ വിശദീകരിച്ചു.
സംസ്ഥാന കോൺഗ്രസിന്‍റെ, ബഹിഷ്കരണത്തിനിടെയാണ് മുൻ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോൺഗ്രസ് നേതാവുമായ മണിശങ്കര്‍ അയ്യര്‍ കേരളീയം പരിപാടിയിൽ ഇന്ന് പങ്കെടുത്തത്. ഇത് കോൺഗ്രസിന് വലിയ നാണക്കേടായി. കോൺഗ്രസ് നേതൃത്വം പങ്കെടുക്കരുതെന്ന് അറിയിച്ചിരുന്നെങ്കിലും പഞ്ചായത്തിരാജിനെ കുറിച്ച് സംസാരിക്കാനുള്ള അവസരമായാണ് കേരളീയം സെമിനാറിനെ കാണുന്നതെന്ന് മണിശങ്കര്‍ അയ്യര്‍ പ്രസംഗത്തിൽ പറഞ്ഞത്. കേരളീയം വേദിയെ കണ്ടത് രാഷ്ട്രീയമായല്ല. കേരളത്തിലെ പ്രാദേശിക സര്‍ക്കാരുകൾ എന്ന വിഷയത്തിൽ പഞ്ചായത്തീരാജിനെ കുറച്ച് പറയാനുള്ള അവസരമെന്ന നിലയിലാണ്. രാജീവ് ഗാന്ധിയുടെ ആശയം മികച്ച നിലയിൽ നടപ്പാക്കിയ സംസ്ഥാനം കേരളമാണെന്നും അതിദാരിദ്ര്യം തുടച്ചുനാക്കാൻ ഇതേറെ ഗുണം ചെയ്തിട്ടുണ്ടെന്നും മണിശങ്കര്‍ അയ്യര്‍ വിശദീകരിച്ചു.
വിലക്ക് ലംഘിച്ച് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ കേരളീയം സെമിനാറിൽ; 'നടപടിയുണ്ടാകില്ലെന്ന് പ്രതീക്ഷ'
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam