ഉത്സവത്തിനിടെ വെളിച്ചപ്പാട് കുഴഞ്ഞുവീണു, ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Published : Feb 27, 2026, 01:12 PM IST
Velichappad died

Synopsis

ഉത്സവം നടന്നുകൊണ്ടിരിക്കേ വെളിച്ചപ്പാട് കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കൊടുവള്ളി സ്വദേശി സുരേന്ദ്രന്‍ (53) ആണ് മരിച്ചത്

കോഴിക്കോട്: ഉത്സവം നടന്നുകൊണ്ടിരിക്കേ വെളിച്ചപ്പാട് കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കൊടുവള്ളി സ്വദേശി സുരേന്ദ്രന്‍ (53) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 12ഓടെയാണ് സംഭവമുണ്ടായത്. കോവൂര്‍ നെന്‍മേനി കാളികുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഉത്സവം നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണ് സുരേന്ദ്രന്‍ കുഴഞ്ഞുവീണത്. വെളിച്ചപ്പാടിന്‍റെ സ്ഥാനം കെട്ടിയിരുന്നത് സുരേന്ദ്രനായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമായതെന്നാണ് ലഭിക്കുന്ന വിവരം.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോട്ടയത്ത് സിപിഎം സ്ഥാനാർത്ഥി പട്ടിക തയാറായി; ഏറ്റുമാനൂരിൽ മന്ത്രി വിഎൻ വാസവൻ വീണ്ടും മത്സരിക്കും
കോൺ​ഗ്രസിന്റെ നിർണായക ചർച്ച; സതീശനും സണ്ണി ജോസഫും ദില്ലിയിലേക്ക്, 20 സിറ്റിങ് സീറ്റുകളിൽ എംഎൽഎമാരെ മത്സരിപ്പിക്കും