
കൊല്ലം : ആയൂരിൽ വൃദ്ധ മാതാവിന് മകന്റെ ക്രൂരമർദ്ദനം. തേവന്നൂർ സ്വദേശിനി ദേവകിയമ്മയ്ക്കാണ് മർദ്ദനമേറ്റത്. മകൻ മനോജിനെ ചടയമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. മദ്യപിച്ച് വീട്ടിലെത്തിയ മനോജ് ഭക്ഷണം വച്ചില്ലെന്ന് പറഞ്ഞാണ് 68 കാരിയെ ക്രൂരമായി തല്ലിച്ചതച്ചത്. തടിക്കഷ്ണം കൊണ്ടടിക്കുകയും നിലത്തിട്ട് വലിച്ചിഴച്ച ശേഷം ചവിട്ടുകയും ചെയ്തു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ദൃശ്യങ്ങൾ മൊബൈലിൽ പകര്‍ത്തിയത്.
പ്രദേശവാസികൾ വിവരം അറിയിച്ചതിനെത്തുര്‍ന്ന് ചടയമംഗലം പൊലീസെത്തിയാണ് അമ്മയെ രക്ഷിച്ചത്. മദ്യപിച്ചെത്തി മനോജ് അമ്മയെ മര്‍ദ്ദിക്കുന്നത് പതിവാണെന്ന് അയൽവാസികൾ പറഞ്ഞു. മർദ്ദനത്തിൽ ദേവകിയമ്മയുടെ കൈക്കും കഴുത്തിലും മുറിവേറ്റ പാടുകളുണ്ട്. അമ്മ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ മനോജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികൂടിയാണ് മനോജെന്ന് പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam