'അച്ഛന്‍റെ പേര് ആർ ഇന്ദുചൂഡൻ, പാർട്ടിയാണ് എന്‍റെ രക്തം': ആറന്മുള കിട്ടിയില്ലെങ്കിൽ കോണ്‍ഗ്രസ് വിടുമെന്ന പ്രചാരണത്തിന് വിജയ് ഇന്ദുചൂഡന്‍റെ മറുപടി

Published : Mar 17, 2026, 11:59 PM IST
Vijay Induchoodan

Synopsis

നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിച്ചില്ലെങ്കിൽ പാർട്ടി വിടുമെന്ന പ്രചാരണങ്ങൾക്ക് മറുപടിയുമായി യൂത്ത് കോൺഗ്രസ് നേതാവ് വിജയ് ഇന്ദുചൂഡൻ. ആറന്മുള നിയമസഭാ മണ്ഡലത്തിലേക്ക് യുഡിഎഫ് സ്ഥാനാർത്ഥിയായി വിജയ് ഇന്ദുചൂഡനേയും പരിഗണിച്ചിരുന്നു. എന്നാൽ കോണ്‍ഗ്രസിന്‍റെ ആദ്യ ഘട്ട പട്ടികയിൽ ആറന്‍മുള മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിച്ചില്ലെങ്കിൽ താൻ പാർട്ടി വിട്ടു പോകും എന്ന പ്രചാരണത്തിന് മറുപടിയുമായി യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് വിജയ് ഇന്ദുചൂഡൻ. കോൺഗ്രസ് പ്രസ്ഥാനത്തെ താൻ സമ്മർദ്ദത്തിലാക്കില്ലെന്ന് വിജയ് വ്യക്തമാക്കി. താൻ പാർട്ടി വിട്ടു പോകുകയാണോ എന്ന് പലരും ചോദിക്കുന്നു. തൻ്റെ അച്ഛൻ്റെ പേര് ആർ ഇന്ദുചൂഡൻ എന്നാണെന്നും തൻ്റെ അച്ഛൻ തലയും നട്ടെല്ലും പൊട്ടി രക്തം ചീന്തി മരിച്ചത് ഈ പാർട്ടിയിൽ നിന്നപ്പോഴാണെന്നും വിജയ ഇന്ദുചൂഡൻ പ്രതികരിച്ചു. കോൺഗ്രസ് പാർട്ടിയാണ് തൻ്റെ രക്തം. മറുചിന്തകൊണ്ടോ പ്രകടനങ്ങൾ കൊണ്ടോ പ്രസ്ഥാനത്തെ സമ്മർദ്ദത്തിൽ ആക്കില്ലെന്നും വിജയ് കുറിപ്പിൽ വ്യക്തമാക്കി. ആറന്മുള നിയമസഭാ മണ്ഡലത്തിലേക്ക് യുഡിഎഫ് സ്ഥാനാർത്ഥിയായി വിജയ് ഇന്ദുചൂഡനേയും പരിഗണിച്ചിരുന്നു. എന്നാൽ കോണ്‍ഗ്രസിന്‍റെ ആദ്യ ഘട്ട പട്ടികയിൽ ആറന്‍മുള മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

വിജയ് ഇന്ദുചൂഡന്‍റെ കുറിപ്പ്

രണ്ട് ദിവസമായി വന്ന ഫോൺ കോളുകളിൽ ഭൂരിഭാഗവും ഞാൻ പാർട്ടി മാറുന്നുണ്ടോ,പാർട്ടി വിട്ട് പോകുകയാണോ എന്നുള്ള കളിയാക്കലുകളും വൈകാരികമായ ചോദ്യങ്ങളും ചർച്ചകളുമാണ്. അത് പ്രിയപ്പെട്ട രമേശ്‌ ചെന്നിത്തല അടക്കമുള്ള ആളുകളുടെ അടുത്ത് എത്തിച്ചിട്ടുമുണ്ട്. അവരോടായി ഒരു കാര്യം പറയാം..

എന്റെ അച്ഛന്റെ പേര് ആർ ഇന്ദുചൂഡനെന്നാണ്. തലയും നട്ടെല്ലും പൊട്ടി രക്തം ചീന്തി മരിച്ചത് ഈ പാർട്ടിയിൽ നിന്നപ്പോഴാണെങ്കിൽ ഈ പാർട്ടിയാണ് എന്റെ രക്തം, ഒരു മറു ചിന്ത കൊണ്ടോ, പ്രകടനങ്ങൾ കൊണ്ടോ ഈ പ്രസ്ഥാനത്തിനെ സമ്മർദത്തിലാക്കുവാൻ ഞാനുണ്ടാകില്ല. എന്റെ വാക്കാണത്

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്വതന്ത്രനല്ല! സിപിഎം വിട്ടിറങ്ങിയ പികെ ശശി യുഡിഎഫ് സ്ഥാനാർഥിയെന്ന് ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നേ പോസ്റ്റർ, ഒറ്റപ്പാലത്ത് പോര് കനക്കും
പെരുമ്പാവൂരിൽ സീറ്റില്ല? എൽദോസ് കുന്നപ്പിള്ളി ദില്ലിയിലേക്ക്; സ്ത്രീ പീഡനക്കേസിലെ നിരപരാധിത്വം തെളിയിക്കാൻ നീക്കം