'സ്വര്‍ണ്ണ കള്ളക്കടത്തില്‍ ബാലഭാസ്കറിന്‍റെ പണമില്ല'; വിഷ്ണുവിന്‍റെ മൊഴി

By Web TeamFirst Published Jul 2, 2019, 6:55 PM IST
Highlights

ഡ്രൈവര്‍ അര്‍ജ്ജുനെ ജോലിക്ക് കൊണ്ടുവന്നത് താനെന്നും വിഷ്ണു. അതേസമയം വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണത്തിന് കാരണമായ അപകടത്തിനിടയായത് വാഹനത്തിന്‍റെ അമിത വേഗമെന്ന സൂചന നല്‍കി ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 

തിരുവനന്തപുരം: കള്ളക്കടത്തിന് ബാലഭാസ്ക്കറിന്‍റെ പണം ഉപയോഗിച്ചിട്ടില്ലെന്ന് ബാലഭാസ്ക്കറിന്‍റെ സുഹൃത്തും സ്വർണ്ണക്കടത്തുകേസിലെ പ്രതിയുമായ വിഷ്ണുവിന്‍റെ മൊഴി. ബാലഭാസ്ക്കറിന്‍റെ മരണശേഷം മറ്റ് ചില പരിചയക്കാരുമായി ചേർന്നാണ് സ്വർണ്ണക്കടത്തിന് പണം കണ്ടെത്തിയതെന്നാണ് ക്രൈം ബ്രാഞ്ചിന്‍റെ ചോദ്യം ചെയ്യലിൽ വിഷ്ണുവിന്‍റെ മൊഴി.  

ബാലഭാസ്ക്കറിന്‍റെ പണം സുഹൃത്തും ഫിനാൻസ് മാനേജറുമായ വിഷ്ണു കൈവശപ്പെടുത്തിയെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. കള്ളക്കടത്ത് തുടങ്ങാൻ വിഷ്ണുവിന് എവിടെ നിന്ന് പണം ലഭിച്ചുവെന്ന് ക്രൈം ബ്രാഞ്ചിനും സംശയമുണ്ടായിരുന്നു. എന്നാൽ ബിസിനസ് തുടങ്ങാൻ ബാലഭാസ്ക്കർ സഹായിച്ചിരുന്നു, പക്ഷം പണം തിരികെ നൽകിയെന്നാണ് വിഷ്ണു ക്രൈം ബ്രാഞ്ചിനോട് പറഞ്ഞത്. 

സ്വർണ്ണക്കടത്ത് തുടങ്ങിയത് ബാലഭാസക്കറിന്‍റെ മരണ ശേഷമാണ് . 2008 മുതൽ ദുബായിൽ വിവിധ ബിസിനസ് ആവശ്യങ്ങള്‍ക്ക് വരാറുണ്ടായിരുന്നു. ഇവിടെ വച്ച് പരിചയപ്പെട്ട  നിസാം, സത്താർ ഷാജി, അഡ്വ ബിജു മോഹൻ എന്നിവരുമായി ചേർന്നാണ് സ്വർണ്ണക്കടത്തിന് പണം കണ്ടെത്തിയത്. ബാലഭാസ്ക്കറിന്‍റെ പണം സ്വർണക്കടത്തിനായി ഉപയോഗിച്ചില്ലെന്നാണ് കാക്കനാട് ജയിൽ വച്ച് നടന്ന ചോദ്യം ചെയ്യലിൽ വിഷ്ണു ക്രൈം ബ്രാഞ്ചിനോട് പറഞ്ഞത്. ഡിവൈഎസ്പി ഹരികൃഷ്ണന്‍റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. 
 

click me!