വാഗ്‌ദാനം ചെയ്ത ഒരുകാര്യവും സർക്കാർ നടപ്പാക്കിയില്ലെന്ന് വിഎം സുധീരൻ; 'മദ്യവ്യാപനം മുഖ്യ കർമ്മ പദ്ധതിയാക്കി'

Published : Jun 08, 2025, 11:59 AM IST
sudheeran vm

Synopsis

സംസ്ഥാന സർക്കാരിന് അടിമ മനോഭാവമാണെന്നും കേന്ദ്രസർക്കാരുമായി അന്തർധാരയെന്നും വിഎം സുധീരൻ

മലപ്പുറം: സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് വിഎം സുധീരൻ. മദ്യത്തിൻ്റെ ഉപയോഗം കുറയ്ക്കുമെന്ന് പറഞ്ഞ സർക്കാർ മദ്യവ്യാപനം മുഖ്യ കർമ പദ്ധതിയാക്കി. ഐടി മേഖലയിൽ പോലും മദ്യവിൽപനയ്ക്കുള്ള അവസരമൊരുക്കുന്നു. മദ്യ, മയക്കുമരുന്ന് സംഘങ്ങളെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു. പിഎസ്‌സിയെ സർക്കാർ നോക്കുകുത്തിയാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പാരിസ്ഥിതിക, സാമൂഹിക റിപ്പോർട്ടുകൾ പരിഗണിക്കാതെ തട്ടിക്കൂട്ടി ചെയ്തതാണ് ദേശീയപാതയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതിൻ്റെ തെളിവാണ് കൂരിയാട് ഉൾപ്പെടയുള്ള സ്ഥലങ്ങളിൽ കണ്ടത്. ദേശീയപാത നിർമ്മാണത്തിൽ നഗ്നമായ അഴിമതി നടന്നിട്ടുണ്ട്, അതുകൊണ്ടാണ് കേന്ദ്രം നടപടി എടുത്തത്. എൻഎച്ച്എഐക്കെതിരെ ഒരു പ്രതിഷേധ ശബ്ദം പോലും ഉയർത്താൻ സംസ്ഥാന സർക്കാർ തയ്യാറായില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും നിഷ്ക്രിയരായി നോക്കി നിന്നു. സർക്കാരിന് അടിമ മനോഭാവമാണ്. പിണറായി സർക്കാരും മോദി സർക്കാരും തമ്മിൽ അന്തർധാരയുണ്ട്. ഈ ജനദ്രോഹ സർക്കാരിൻ്റെ അന്ത്യം കുറിക്കുന്നതാകും നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലമെന്നും മുൻ കെപിസിസി പ്രസിഡൻ്റ് കൂടിയായ അദ്ദേഹം പറഞ്ഞു.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ദിലീപിനെ വെറുതെവിട്ട കേസ് വിധിക്ക് പിന്നാലെ പ്രതികരണവുമായി അഖിൽ മാരാര്‍, 'സത്യം ജയിക്കും, സത്യമേ ജയിക്കൂ..'
തിരുവനന്തപുരത്ത് ഒന്‍പതാം ക്ലാസുകാരിക്കുനേരെ അച്ഛന്‍റെ ക്രൂരമര്‍ദനം; ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി ഗുരുതരാവസ്ഥയിൽ