നടിയെ ആക്രമിച്ച കേസ്: അഡ്വ.വി.എൻ.അനിൽ കുമാറിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചു

Published : Jan 04, 2021, 05:26 PM IST
നടിയെ ആക്രമിച്ച കേസ്: അഡ്വ.വി.എൻ.അനിൽ കുമാറിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചു

Synopsis

 പുതിയ പ്രോസിക്യൂട്ടർ കേസ് ഏറ്റെടുത്ത ശേഷമേ വിചാരണ പുനരാരംഭിക്കൂ.

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അഡ്വ.വി.എൻ.അനിൽ കുമാറിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചു. മുൻ സിബിഐ സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്നു അനിൽ കുമാർ. മുൻ പ്രോസിക്യൂട്ടർ എ സുരേശൻ രാജിവെച്ചതിനെ തുടർന്നാണ് പുതിയ നിയമനം.

പുതിയ പ്രോസിക്യൂട്ടറെ കണ്ടെത്താനായി അഭിഭാഷകരുടെ പാനൽ തയാറാക്കി ആഭ്യന്തര വകുപ്പിന് സമർപ്പിച്ചിരുന്നു. വിചാരണക്കോടതിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കേസിൻ്റെ സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്ന എ സുരേശൻ രാജി വെച്ച ഒഴിവിലാണ് പുതിയ നിയമനം.  പുതിയ പ്രോസിക്യൂട്ടർ കേസ് ഏറ്റെടുത്ത ശേഷമേ വിചാരണ പുനരാരംഭിക്കൂ.

PREV
click me!

Recommended Stories

'കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു...' ഇരുകാലിനും ശേഷിയില്ല, 10ാം വർഷവും അയ്യനെ കാണാനെത്തി സജീവ്
അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി