എം എ യൂസഫലി 5 കോടി, കോഴിക്കോട് കോർപറേഷൻ 3 കോടി...; സിഎം‍ഡിആർഎഫിലേക്ക് ഇന്ന് ലഭിച്ച സംഭാവനകളുടെ വിവരങ്ങൾ

Published : Aug 05, 2024, 07:32 PM IST
എം എ യൂസഫലി 5 കോടി, കോഴിക്കോട് കോർപറേഷൻ 3 കോടി...; സിഎം‍ഡിആർഎഫിലേക്ക് ഇന്ന് ലഭിച്ച സംഭാവനകളുടെ വിവരങ്ങൾ

Synopsis

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധി പേരാണ് സംഭാവനകള്‍ നല്‍കുന്നത്

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടല്‍ ദുരന്തത്തില്‍ വേദനയനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാകാൻ കേരളം ഒറ്റക്കെട്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധി പേരാണ് സംഭാവനകള്‍ നല്‍കുന്നത്. വിവിധ സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നുമായി സംഭാവനകള്‍ ലഭിക്കുന്നത് തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഇന്ന്  വലിയ തുകകൾ ലഭിച്ചതിന്‍റെ വിവരങ്ങൾ ചുവടെ...

കോഴിക്കോട് കോർപ്പറേഷൻ - മൂന്ന് കോടി രൂപ

യെസ് ഭാരത് വെഡ്ഡിങ്ങ് കളക്ഷന്‍ - ഒരു കോടി രൂപ

തമിഴനാട് മുൻ മന്ത്രിയും  വിഐടി യൂണിവേഴ്സിറ്റി, ഫൗണ്ടർ ചാൻസലറുമായ ജി.വിശ്വനാഥൻ - ഒരു കോടി രൂപ

കേരള ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ - 50 ലക്ഷം രൂപ

രാംരാജ് കോട്ടണ്‍ - 25 ലക്ഷം രൂപ

കേരള സംസ്ഥാന യുവജനക്ഷേമബോർഡ് - 25 ലക്ഷം രൂപ, യുവജനക്ഷേമബോർഡ് വൈസ് ചെയർമാൻ്റെ ഒരുമാസത്തെ അലവൻസ്, ബോർഡ് അംഗങ്ങൾ, ജില്ലാ-ബ്ലോക്ക് -മുൻസിപ്പാലിറ്റി-കോപ്പറേഷൻ കോ ഓർഡിനേറ്റർമാർ, അവളിടം ക്ലബ് സംസ്ഥാന - ജില്ലാ കോ ഓർഡിനേറ്റർമാർ, ടീം കേരള സംസ്ഥാന കോ ഓർഡിനേറ്റർ എന്നിവരുടെ അലവൻസും, ജീവനക്കാരുടെ വിഹിതവും ചേർത്താണ് തുക സമാഹരിച്ചത്.

പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ - 20 ലക്ഷം രൂപ

കേരള സോഷ്യൽ സെന്റർ, അബുദാബി -  10 ലക്ഷം രൂപ

പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് - 10 ലക്ഷം രൂപ

 മീനാക്ഷി മിഷൻ ഹോസ്പിറ്റൽ & റിസർച്ച് സെൻ്റർ, മധുര - 10 ലക്ഷം രൂപ

ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് - അഞ്ച് ലക്ഷം രൂപ

ധർമ്മടം സർവ്വീസ് സഹകരണ ബാങ്ക് - അഞ്ച് ലക്ഷം രൂപ 

പാചകവിദഗ്ദ്ധയും ടെലിവിഷൻ അവതാരകയുമായ ലക്ഷമി നായര്‍ പി - അഞ്ച് ലക്ഷം രൂപ

ചലചിത്രതാരം ജയറാം - അഞ്ച് ലക്ഷം രൂപ

മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ എം എബ്രഹാം - 2,57,750 രൂപ

ഡോ. കെ എം തോമസും മകള്‍ സൂസന്‍‌ തോമസും - രണ്ട് ലക്ഷം രൂപ

ഡോ. കെ ​എം മാത്യു - ഒരു ലക്ഷം രൂപ

കടയ്ക്കല്‍ ഗവ. വോക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ പ്രധാന അധ്യാപിക - 2,47,600 രൂപ

കാലിക്കറ്റ് കോ ഓപറേറ്റീവ് അർബൻ ബാങ്ക് - രണ്ട് ലക്ഷം രൂപ

കവി ശ്രീകുമാരന്‍ തമ്പി - ഒരു ലക്ഷം രൂപ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാനേജിങ് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ - ഒരു ലക്ഷം രൂപ

എം സി ദത്തൻ, മെൻ്റർ (സയൻസ്) മുഖ്യമന്ത്രിയുടെ ഓഫീസ് - ഒരു ലക്ഷം രൂപ

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ എ എ റഷീദ് - ഒരു ലക്ഷം രൂപ 

ഇടുക്കി കലക്ടര്‍ വി വിഘ്നേശ്വരി, എറണാകുളം കലക്ടര്‍ എൻ എസ് കെ ഉമേഷ് ചേര്‍ന്ന് - ഒരു ലക്ഷം രൂപ

കേരള അസിസ്റ്റന്‍റ് പബ്ലിക്ക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷന്‍ - 1,87,000 രൂപ

സംസ്ഥാന പ്ലാനിങ്ങ് ബോര്‍ഡ് മെമ്പര്‍ ഡോ. കെ. രവി രാമന്‍ - ഒരു ലക്ഷം രൂപ

തൃശൂർ  കലക്ടർ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ –  98,445 രൂപ

മലപ്പുറം കോ - ഓപ്പറേറ്റീവ് സ്പിന്നിങ്ങ് മില്‍ ജീവനക്കാരുടെ വിഹിതം - ഒരു ലക്ഷം രൂപ

തിരുവനന്തപുരം നന്ദന്‍കോട് വയലില്‍ വീടില്‍ ജയകുമാരി ടി - ഒരു ലക്ഷം രൂപ

തിരുവനന്തപുരം സ്വദേശിയും റിട്ട.എൽ ഐ സി ഉദ്യോഗസ്ഥനുമായ ഭാസ്ക്കര പിള്ള - ഒരു ലക്ഷം രൂപ

ലിവർപൂൾ ഫാൻസ് വാട്ട്സാപ്പ് കൂട്ടായ്മ - 80,000 രൂപ

ഹാര്‍ബര്‍ എല്‍ പി സ്കൂളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് - 75,000 രൂപ

ഇന്ത്യ റിസർവ് ബറ്റാലിയന്റെ ഏഴാമത് ബാച്ച് തണ്ടർബോൾട്ട് കമാൻഡോസ് -  56,000 രൂപ 
വനിതാ സിവില്‍ പോലീസ് റാങ്ക് ഹോള്‍ഡേഴ്സ് - 55,000 രൂപ

മുന്‍‌ എം എല്‍ എ കെ ഇ ഇസ്മയില്‍ - 50,000 രൂപ

തൃശ്ശൂർ കോർപ്പറേഷൻ മേയർ എം കെ വർഗീസ് - 50,000 രൂപ

കവടിയാർ റസിഡൻസ് അസോസിയേഷൻ്റെ വനിതാ കൂട്ടായ്മ - 50,000 രൂപ

നിയമവകുപ്പ് സെക്രട്ടറി കെ ജി സനൽകുമാർ - 50,000 രൂപ

തൃശ്ശൂർ സ്വദേശി ഡോ. കവിത മുകേഷ് - 25,000 രൂപ

കിടപ്പു രോഗിയായ തിരുവനന്തപുരം കരിക്കകം പൂന്തോപ്പില്‍ വീട്ടിലെ ജെ രാജമ്മ പെന്‍ഷന്‍ തുകയായ 25,000 രൂപ

പ്രമുഖ വ്യവസായി എം എ യൂസഫി പ്രഖ്യാപിച്ച അഞ്ച് കോടി രൂപയുടെ ധനസഹായം ലൂലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍ എം എ നിഷാദ്, റീജിയണല്‍ ഡയറക്ടര്‍ ജോയി ഷഡാനന്ദന്‍ എന്നിവര്‍ ചേര്‍ന്ന് കൈമാറി.

മകന്‍റെ ശസ്ത്രക്രിയക്കായി മെഡിക്കൽ കോളജിൽ; പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ രാത്രിയിൽ മോഷണം പോയി, പരാതി

അർജുന്‍റെ ഭാര്യക്ക് ബാങ്കിൽ ജോലി, വയനാട്ടില്‍ 120 ദിവസം കൊണ്ട് 11 കുടുംബങ്ങൾക്ക് വീട്; പ്രഖ്യാപനവുമായി ബാങ്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഇടതുപക്ഷം തകരുന്നത് തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമ്പോഴല്ല...': തദ്ദേശ ഫലത്തിൽ പ്രതികരണവുമായി ഗായകൻ സൂരജ് സന്തോഷ്
വിജയാഹ്ലാദം: മൂവാറ്റുപുഴയിൽ കുഴലപ്പം വിതരണം ചെയ്ത് മാത്യു കുഴൽനാടൻ, ഡിവൈഎഫ്ഐക്ക് മറുപടി