കെ എല്‍ 8 എ എക്‌സ് 9349 നമ്പറിലുള്ള ഓട്ടോയില്‍ തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് രജീഷ് നാല് വയസ്സുകള്ള മകനുമൊത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് എത്തിയത്.

കോഴിക്കോട്: മകന്‍റെ ശസ്ത്രക്രിയക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയ യുവാവിന്‍റെ ഓട്ടോറിക്ഷ മോഷ്ടിച്ചതായി പരാതി. മലപ്പുറം അരീക്കാട് സ്വദേശി കുണ്ടുകരുവാട്ടില്‍ കെ കെ രജീഷിന്റെ ഓട്ടോയാണ് മോഷണം പോയത്. മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കെ എല്‍ 8 എ എക്‌സ് 9349 നമ്പറിലുള്ള ഓട്ടോയില്‍ തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് രജീഷ് നാല് വയസ്സുകള്ള മകനുമൊത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് എത്തിയത്. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കിടെ അടിയന്തിര ശസ്ത്രക്രിയക്കായി മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ചൊവ്വാഴ്ചയും ബുധനാഴ്ച വൈകീട്ടു വരെയും ഓട്ടോ പാര്‍ക്ക് ചെയ്ത സ്ഥലത്ത് തന്നെ ഉണ്ടായിരുന്നതായി രജീഷ് പറയുന്നു. 

ബുധനാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. അന്വേഷണം ആരംഭിച്ച പൊലീസ് പാര്‍ക്ക് ചെയ്ത സ്ഥലത്തിന് സമീപത്തായുള്ള ഇന്ത്യന്‍ കോഫി ഹൗസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. എന്നാല്‍ രാത്രിയിലെ ദൃശ്യങ്ങള്‍ അവ്യക്തമായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഓട്ടോ ഓടിച്ച് കുടുംബം പുലര്‍ത്തിയിരുന്ന രജീഷിന്റെ ഏക വരുമാന മാര്‍ഗ്ഗമാണ് മോഷണത്തോടെ ഇല്ലാതായിരിക്കുന്നത്.

അർജുന്‍റെ ഭാര്യക്ക് ബാങ്കിൽ ജോലി, വയനാട്ടില്‍ 120 ദിവസം കൊണ്ട് 11 കുടുംബങ്ങൾക്ക് വീട്; പ്രഖ്യാപനവുമായി ബാങ്ക്

കൈ കാണിച്ചിട്ടും നിർത്താതെ പാഞ്ഞ് സ്കൂട്ടർ, പിന്നാലെ കുതിച്ച് എക്സൈസും; പരിശോധിച്ചപ്പോൾ കണ്ടത് നോട്ടുകെട്ടുകൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്