അച്ഛനെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തി, അതിഥി തൊഴിലാളി അറസ്റ്റിൽ

Published : Sep 06, 2026, 08:11 AM IST
west bengal man arrested in kerala for killing father

Synopsis

അച്ഛനെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ അതിഥി തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: അച്ഛനെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ അതിഥി തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ സ്വദേശി പ്രശത്ത് ജിത്ത് ദാസ് (27) ആണ് അറസ്റ്റിലായത്. ഓഗസ്റ്റ് 31ന് വെസ്റ്റ്' ബംഗാളിലെ അലിപ് ദോർ ജില്ലയിലാണ് കൊലപാതകം നടന്നത്. പിതാവ് സഞ്ജയ് ദാസിനെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷമാണ് പ്രതി കേരളത്തിലെത്തിയതെന്ന് ശ്രീകാര്യം പൊലീസ് പറഞ്ഞു. സഞ്ജയ് ദാസും ഭാര്യ ഉഷാറാണിയും തമ്മിൽ വാക്കേറ്റത്തിനിടെയാണ് സംഭവം. മകന്‍റെ അടിയേറ്റ് നിലത്തുവീണ സഞ്ജയ് ദാസ് സംഭവസ്ഥലത്ത് മരിച്ചു. ഫലാക്കാട്ട പൊലീസ് ഉഷാറാണിയെ കസ്റ്റഡിയിലെടുത്തു.

എന്നാൽ മകൻ നേരത്തെ ജോലി ചെയ്ത ശ്രീകാര്യത്തേക്ക് തിരിച്ചെത്തി. പ്രതി കേരളത്തിലേക്ക് എത്തിയ വിവരം ഫലാക്കാട്ട പൊലീസ് ശ്രീകാര്യം പൊലീസിനെ അറിയിച്ചിരുന്നു. പ്രതിയുടെ ചിത്രവും വീഡിയോയും സഹിതം ലഭിച്ചു. ഇയാളെ അന്വേഷിച്ച് പൊലീസ് താമസസ്ഥലത്ത് എത്തിയെങ്കിലും വിവരം അറിഞ്ഞ് ഇയാൾ മുങ്ങി. തലസ്ഥാനത്ത് നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസിന്‍റെ വലയിലായത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

Malayalam news live: അച്ഛനെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തി, അതിഥി തൊഴിലാളി അറസ്റ്റിൽ
കൃഷിമന്ത്രി വാക്കുപാലിച്ചു; കുട്ടി കർഷകൻ ആദിത്യന് സ്വപ്നവീട് ഒരുങ്ങുന്നു, തറക്കല്ലിടൽ ഇന്ന്