11:02 PM (IST) Sep 02

Malayalam news live പാടശേഖരത്ത് കൂട്ടമായി എത്തി കാട്ടുപന്നികൾ, നശിപ്പിക്കുന്നത് ഏക്കറുകണക്കിന് നെൽകൃഷി; അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി

തിരുവില്വാമല കയറമ്പാറ പാടശേഖരത്ത് കാട്ടുപന്നികള്‍ കൂട്ടമായി എത്തി നെല്‍കൃഷി സശിപ്പിക്കുന്നതായി പരാതി

Read Full Story
10:48 PM (IST) Sep 02

Malayalam news live തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോർഫിംഗ് കേസ്; പ്രതിയെ പൂട്ടിയത് സഹപാഠിയുടെ ഇടപെടൽ, കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി പൊലീസ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോർഫിംഗ് കേസിൽ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി പൊലീസ്

Read Full Story
10:36 PM (IST) Sep 02

Malayalam news live അച്ഛനെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തി, അതിഥി തൊഴിലാളി അറസ്റ്റിൽ

അച്ഛനെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ അതിഥി തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു

Read Full Story
08:05 AM (IST) Sep 06

Malayalam news live മാധ്യമ പ്രവർത്തകനും സീരിയൽ നടനുമായ രഗീഷ് രാജ അന്തരിച്ചു

മാധ്യമ പ്രവർത്തകനും സീരിയൽ നടനുമായ രഗീഷ് രാജ (47) അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. ഏഷ്യാനെറ്റ് ന്യൂസിന്റെ കാട്ടാക്കടയിലെ പ്രാദേശിക ലേഖകനാണ്. സംസ്ക്കാരം വൈകീട്ട് കാട്ടക്കടയിൽ നടക്കും.

08:04 AM (IST) Sep 06

Malayalam news live രമ്യ ഹരിദാസും നേതാക്കളും തമ്മിലുണ്ടായ കയ്യാങ്കളി; അന്വേഷിക്കാൻ നിയോഗിച്ച സമിതി ഇന്ന് ചേരും

രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ കയ്യാങ്കളി അന്വേഷിക്കാൻ നിയോഗിച്ച സമിതി ഇന്ന് ചേരും. സമിതി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആകും അച്ചടക്ക നടപടി സംബന്ധിച്ച് കെപിസിസി തീരുമാനമെടുക്കുക. ഔദ്യോഗിക കാര്യങ്ങളിൽ പാളയം പ്രദീപ് ഇടപെടുന്നതിന് ചൊല്ലി ഉണ്ടായ വാക്ക് തർക്കമാണ് ഇരുവിഭാഗവും തമ്മിലുള്ള സംഘർഷത്തിൽ കലാശിച്ചത്. എംഎൽഎ രമ്യ ഹരിദാസ് പാളയം പ്രദീപ്, ചിറയിൻകീഴിലെ പ്രാദേശിക കോൺഗ്രസ് നേതാക്കൾ എന്നിവരോട് പാർട്ടി ആസ്ഥാനത്ത് എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. മുൻ കെപിസിസി പ്രസിഡൻറ് എം എം ഹസ്സൻ ആണ് സമിതിയുടെ അധ്യക്ഷൻ.

08:04 AM (IST) Sep 06

Malayalam news live ചരിത്രമെഴുതി ജർമ്മൻ ബഹിരാകാശ സ്റ്റാർട്ടപ്പ്: ഇസാർ എയറോസ്പേസിന്റെ റോക്കറ്റ് വിക്ഷേപണം വിജയം

യൂറോപ്യൻ ഭൂഖണ്ഡത്തിനുള്ളിൽ നിന്നുള്ള ആദ്യത്തെ വിജയകരമായ ഓർബിറ്റൽ ബഹിരാകാശ വിക്ഷേപണം നടത്തി ജർമ്മൻ ബഹിരാകാശ സ്റ്റാർട്ടപ്പായ ഇസാർ എയറോസ്പേസ് ചരിത്രം കുറിച്ചു. നോർവേയിലെ ആൻഡോയ സ്പേസ് പോർട്ടിൽ നിന്നാണ് കമ്പനിയുടെ 'സ്പെക്ട്രം' റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചത്. 2025-ൽ നടത്തിയ കമ്പനിയുടെ ആദ്യ വിക്ഷേപണ ശ്രമം പരാജയപ്പെട്ടിരുന്നെങ്കിലും, പോരായ്മകൾ പരിഹരിച്ച് രണ്ടാം ദൗത്യത്തിൽ കമ്പനി തകർപ്പൻ വിജയം സ്വന്തമാക്കുകയായിരുന്നു.

08:03 AM (IST) Sep 06

Malayalam news live നേപ്പാൾ ദുരന്തം; മരണം 1350 കടന്നു, രാജ്യത്തിന്റെ പുനർ നിർമ്മാണത്തിന് സഹായം വേണം, പ്രധാനമന്ത്രി ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിലേക്ക്

നേപ്പാൾ ദുരന്തത്തിൽ നഷ്‌ടപരിഹാരം തേടി നേപ്പാൾ പ്രധാനമന്ത്രി ഐക്യരാഷ്രസഭ ജനറൽ അസംബ്ലിയിലേക്ക്. കാലാവസ്ഥ വ്യതിയാനത്തിൻ്റെ പ്രത്യാഘാതത്തിൽ അന്താരാഷ്ട്ര സമൂഹം പിന്തുണക്കണമെന്നാവശ്യപ്പെടും. 22 ന് തുടങ്ങുന്ന അസംബ്ലിയിൽ നേപ്പാൾ പുനർനിർമ്മാണത്തിന് സഹായം തേടും. ദുരന്തത്തിന് ഉത്തരവാദി ഇന്ത്യയോ, ചൈനയോ ആണെന്ന് പറഞ്ഞിട്ടില്ലെന്ന് നേപ്പാൾ വിദേശകാര്യമന്ത്രി ശിശിർ ഖനാൽ വ്യക്തമാക്കി. ഇന്ത്യയും ചൈനയും നേപ്പാളും നേരിടുന്നത് സമാന പ്രതിസന്ധിയെന്നും ശിശിർ ഖനാൽ പറഞ്ഞു

08:03 AM (IST) Sep 06

Malayalam news live ആരോപണ നിഴലിൽ പാളയം പ്രദീപ്: ചിറയിൽകീഴിൽ രമ്യ ഹരിദാസ് ഉൾപ്പെട്ട കയ്യാങ്കളിയിൽ കെപിസിസി സമിതി ഇന്ന് യോഗം ചേരും

ചിറയിൻകീഴിൽ രമ്യ ഹരിദാസ് എംഎൽഎയും പ്രാദേശിക കോൺഗ്രസ് നേതാക്കളുമായുണ്ടായ കയ്യാങ്കളിയെക്കുറിച്ച് അന്വേഷിക്കാൻ പാർട്ടി നിയോഗിച്ച എം. എം. ഹസ്സൻ അധ്യക്ഷനായ സമിതി ഇന്ന് യോഗം ചേരും. ഇന്നുതന്നെ കെപിസിസിക്ക് സമിതി റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് വിവരം. സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കാനാണ് പാർട്ടി നീക്കം നടത്തുന്നത്. കേസിന്റെ ഭാഗമായി അന്വേഷണ സമിതി ഇന്ന് തന്നെ വിഷയത്തിൽ ഉൾപ്പെട്ട എല്ലാ നേതാക്കളിൽ നിന്നും പ്രവർത്തകരിൽ നിന്നും നേരിട്ട് മൊഴിയെടുക്കും.