നായ ആക്രമിക്കാൻ വന്നപ്പോൾ ചെറുമകൾ കുളത്തിൽ വീണു, രക്ഷിക്കാനിറങ്ങിയ മുത്തശ്ശി മുങ്ങിമരിച്ചു; സംഭവം പാലക്കാട്

Published : Mar 30, 2025, 08:47 AM IST
നായ ആക്രമിക്കാൻ വന്നപ്പോൾ ചെറുമകൾ കുളത്തിൽ വീണു, രക്ഷിക്കാനിറങ്ങിയ മുത്തശ്ശി മുങ്ങിമരിച്ചു; സംഭവം പാലക്കാട്

Synopsis

പാലക്കാട് ചിറ്റൂരിൽ കുളത്തിൽ വീണ ചെറുമകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുത്തശ്ശി മുങ്ങിമരിച്ചു. നായ ആക്രമിക്കാൻ വരുന്നതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് കുട്ടി കുളത്തിൽ വീണത്.

പാലക്കാട്: പാലക്കാട് ചിറ്റൂരിൽ കുളത്തിൽ വീണ ചെറുമകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുത്തശ്ശി മുങ്ങിമരിച്ചു. നായ ആക്രമിക്കാൻ വരുന്നതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് കുട്ടി കുളത്തിൽ വീണത്. വണ്ടിത്താവളം വടതോട് നബീസയാണ് (55) മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. ആടിനെ മേയ്ക്കാൻ വണ്ടിത്താവളം വടതോട് കുളത്തിനടുത്തെത്തിയതായിരുന്നു നബീസ. അപ്പോൾ പേരക്കുട്ടി ഷിഫാനയുടെ നേർക്ക് ഒരു നായ ഓടിയെത്തി.

നായയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കുട്ടി കാൽവഴുതി കുളത്തിൽ വീഴുകയായിരുന്നു. കുട്ടിയെ രക്ഷപ്പെടുത്താൻ തിടുക്കപ്പെട്ടിറങ്ങിയ നബീസ കുളത്തിൽ അകപ്പെടുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കുന്നു. നബീസയെ കുളത്തിൽ നിന്നും പുറത്തെടുത്തെങ്കിലും ചിറ്റൂർ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. കൊച്ചുമകൾ ഷിഫാന ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ