നട്ടാൽ കുരുക്കാത്ത നുണ മുഖ്യമന്ത്രി പറയാമോ എന്ന് എ എ റഹീം; 'മുനമ്പം ഭൂമി രജിസ്റ്റർ ചെയ്തപ്പോൾ വഖഫ് ബോർഡ് ചെയ‍ർമാൻ റഷീദ് അലി തങ്ങൾ'

Published : May 26, 2026, 07:09 PM IST
aa rahim

Synopsis

മുനമ്പം ഭൂമി 2019-ൽ യുഡിഎഫ് നിയന്ത്രിത വഖഫ് ബോർഡാണ് രജിസ്റ്ററിൽ ചേർത്തതെന്ന് എ എ റഹീം എംപിയും വഖഫ് ബോർഡ് ചെയർമാനും. ഉമീദ് പോർട്ടലിലെ രജിസ്ട്രേഷൻ സാങ്കേതിക നടപടി മാത്രമാണെന്നും ഭൂമിയുടെ അന്തിമ ഉടമസ്ഥാവകാശം കോടതി തീരുമാനിക്കുമെന്നും അവർ വ്യക്തമാക്കി.

തിരുവനന്തപുരം: നട്ടാൽ കുരുക്കാത്ത നുണ മുഖ്യമന്ത്രി പറയാൻ പാടുണ്ടോ എന്ന് ചോദിച്ച് എ എ റഹീം എംപി. മുനമ്പം പോലൊരു വിഷയത്തിൽ സാമുദായികസ്പർദ്ധ വളർത്താനുള്ള ശ്രമമാണോ എന്നും അദ്ദേഹം ചോദിച്ചു. മുനമ്പം ഭൂമി വഖഫ് രജിസ്റ്ററിൽ ചേർത്തത് 2019 മെയ്‌ 25നാണ്. ആ വഖഫ് ബോർഡിൽ ഉണ്ടായിരുന്നവർ യുഡിഎഫിന് വേണ്ടപ്പെട്ടവർ ആയിരുന്നു. മുസ്ലീം ലീഗിന്‍റെ നേതാക്കളാണ് അന്ന് വഖഫ് ബോര്‍ഡിൽ ഉണ്ടായിരുന്നത്. റഷീദ് അലി തങ്ങൾ ആയിരുന്നു വഖഫ് ബോർഡിന്‍റെ അന്നത്തെ ചെയർമാൻ. സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയല്ല, മറിച്ച് അപ്‌ലോഡ് ചെയ്യുകയാണ് ചെയ്തത്. സാങ്കേതിക കാര്യം മാത്രമാണ് ബോർഡ് ചെയ്തതെന്നും എ എ റഹീം വ്യക്തമാക്കി.

മുനമ്പത്തെ വഖഫ് തർക്ക ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി വഖഫ് ബോർഡ് ചെയർമാൻ കെ എസ് ഹംസയും രംഗത്ത് വന്നിരുന്നു. മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തത് സാങ്കേതിക നടപടികൾ പൂർത്തിയാക്കാനാണെന്ന് വഖഫ് ബോർഡ് ചെയർമാൻ കെ എസ് ഹംസ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്താലും കോടതിയുടെ അന്തിമ തീർപ്പനുസരിച്ചാകും ഉടമസ്ഥ അവകാശം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വഖഫ് ബോർഡിന് മുനമ്പത്തുകാരോട് വിദ്വേഷമില്ലെന്നും സഹതാപം മാത്രമെന്നും കെ എസ് ഹംസ കൂട്ടിച്ചേര്‍ത്തു. ഹൈക്കോടതിയിൽ കേസ് തുടരുന്ന 500ൽ അധികം ഭൂമികൾ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

സാങ്കേതിക നടപടി പൂർത്തിയാക്കാനാണ് ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതെന്നും മെയ് 17ന് മുൻപ് ഈ നടപടി പൂർത്തിയാക്കേണ്ടത് നിയമപരമായ ബാധ്യതയാണെന്നും വഖഫ് ബോർഡ് ചെയർമാൻ പറഞ്ഞു. 9000 ത്തോളം വഖഫ് ഭൂമികൾ പോർട്ടലിൽ രജിസ്റ്റർ ചെയ്യപ്പെട്ടു. മുനമ്പം അടക്കം ഹൈക്കോടതിയിൽ കേസ് തുടരുന്ന 500 അധികം ഭൂമികളും ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാല്‍, കോടതിയുടെ അന്തിമ തീർപ്പനുസരിച്ചാകും പോർട്ടലിൽ രജിസ്റ്റർ ചെയ്താലും ഭൂമിയുടെ ഉടമസ്ഥ അവകാശം നല്‍കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. എൽഡിഎഫ് നിയമിച്ച വഖഫ് ബോർഡ് അല്ല മുനമ്പം രജിസ്റ്ററിയിൽ ഉൾപ്പെടുത്തിയത്. 2019ൽ യുഡിഎഫിന്റെ വഖഫ് ബോർഡാണ് ഇത് രജിസ്റ്ററിയിൽ ഉൾപ്പെടുത്തിയതെന്നും കെ എസ് ഹംസ കൂട്ടിച്ചേര്‍ത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വലതുപക്ഷ കേന്ദ്രങ്ങളിലെ മതിമറന്നുള്ള സന്തോഷത്തിൽ കാര്യമില്ല; എൽഡിഎഫ് ശക്തമായി തിരിച്ചുവരുമെന്ന് പിണറായി വിജയൻ
പാർട്ടിയിൽ ഒളിച്ചിരിക്കുന്ന ഒറ്റുകാർ അങ്ങനെ സ്വപ്നം കാണേണ്ട, ചിലർ വേട്ടയാടുന്നു ഭീരുക്കൾ ഇനി രക്ഷപ്പെടില്ല; വൈകാരിക കുറിപ്പുമായി ടിഎൻ പ്രതാപൻ