Latest Videos

'എല്ലാം രഹസ്യം, മുഖ്യമന്ത്രിയുടെ വിദേശയാത്ര ആരുടെ ചിലവിൽ'? കേരളത്തിൽ ബിജെപി 5 സീറ്റ് നേടുമെന്നും ജാവദേക്കർ

By Web TeamFirst Published May 7, 2024, 5:49 PM IST
Highlights

പോളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രി എങ്ങോട്ടാണ് പോയതെന്ന് എംവി ഗോവിന്ദന് അറിയാമോ എന്നും പ്രകാശ് ജാവദേക്കർ ചോദിച്ചു.

തിരുവനന്തപുരം : കേരളത്തിൽ ബിജെപി 5 സീറ്റ് വിജയിക്കുമെന്ന് ബിജെപി നേതവ് പ്രകാശ് ജാവദേക്കർ. 20 % ത്തിന് മുകളിൽ വോട്ടുശതമാനമുണ്ടാകുമെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു. മുഖ്യമന്ത്രി ആരുടെ ചെലവിലാണ് വിദേശത്ത് പോയതെന്ന് വെളിപ്പെടുത്തണം. എവിടെയാണ് പോകുന്നത് ആരൊക്കെയാണ് കാണുന്നതെന്നതെല്ലാം രഹസ്യമാണ്. സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയൻ എങ്ങോട്ടാണ് പോയതെന്ന് എംവി ഗോവിന്ദന് അറിയാമോ എന്നും പ്രകാശ് ജാവദേക്കർ ചോദിച്ചു.

മോദിയുടെ ഗ്യാരണ്ടിക്ക് ജനങ്ങൾ കൂട്ടത്തോടെ വോട്ട് ചെയ്തുവെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രനും പറഞ്ഞു.നല്ല നിലയിലുള്ള വിജയം ഇത്തവണ കേരളത്തിലുണ്ടാകും. കോൺഗ്രസിന് വലിയ തിരിച്ചടിയാകും. 20 സീറ്റ് എന്ന കണക്ക് തെറ്റും. കോൺഗ്രസിലെ പല പ്രമുഖരും കാലിടറി വീഴും. ശശി തരൂർ തോറ്റു തുന്നം പാടും. തിരുവനന്തപുരത്ത്‌ രാജീവ്‌ ചന്ദ്രശേഖറിന്റെ വിജയം 100% ഉറപ്പാണ്. തിരുവനന്തപുരത്ത് ചേര്‍ന്ന നേതൃയോഗത്തിനു ശേഷമായിരുന്നു നേതാക്കളുടെ പ്രതികരണം.  

തലസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് ടിപ്പര്‍ ലോറി; സ്കൂട്ടര്‍ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം

ഇത്തവണ താമര വിരിയുമെന്ന് ഉറപ്പിക്കുകയാണ് ബിജെപി നേതൃത്വം. മോദിയുടെ ഗ്യാരണ്ടി വിജയം കൊണ്ടുവരുമെന്നാണ് ബിജെപി വിലയിരുത്തൽ. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ 12,000 വോട്ടിന് ജയിക്കുമെന്നാണ് ബൂത്ത് തലം മുതലുള്ള കണക്ക് നിരത്തിയുള്ള അവകാശവാദം. 3.60 ലക്ഷം വോട്ട് പിടിക്കുമെന്നാണ് വിലയിരുത്തൽ. നേമത്ത് ഇരുപതിനായിരത്തിന് മുകളിലും വട്ടിയൂർകാവിൽ 15000 ത്തിനും മുകളിൽ ലീഡാണ് പ്രതീക്ഷ കഴക്കൂട്ടത്തും തിരുവനന്തപുരം സെൻട്രലിലും ലീഡ് ചെയ്യും. രണ്ടാമത് തരൂർ. നാലു ലക്ഷം വോട്ട് പിടിച്ച് തൃശൂർ സുരേഷ് ഗോപി എടുക്കുമെന്നാണ് പാർട്ടി കണക്ക്. ആറ്റിങ്ങലിലും പത്തനംതിട്ടയിലും അട്ടിമറി ജയവും പാർട്ടി പ്രതീക്ഷിക്കുന്നു. 

'റൈത്തു ഭരോസ' ഉപയോഗിച്ച് വാഗ്ദാനങ്ങൾ, തെലങ്കാന മുഖ്യമന്ത്രി ചട്ടലംഘനം നടത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

 


 

click me!