മലപ്പുറത്ത് കാട്ടാന ആക്രമണം: ബൈക്ക് യാത്രികന് പരിക്ക്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു; പാലക്കാട് ജനവാസ മേഖലയിൽ കാട്ടാന

Published : Jul 04, 2025, 10:17 PM IST
Elephant attack

Synopsis

മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ യുവാവിന് പരിക്ക്. പാലക്കാട് ജനവാസ മേഖലയിൽ കാട്ടാന

മലപ്പുറം: മൂത്തേടത്ത് കാട്ടാന ആക്രമണത്തിൽ യുവാവിന് പരിക്ക്. ഉച്ചക്കുളം ഉന്നതിയിലെ അരുണിനാണ് പരിക്കേറ്റത്. ബൈക്കിൽ പോകുന്നതിനിടെയാണ് ആന ആക്രമിച്ചത്. പരിക്കേറ്റ അരുണിനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാലക്കാട് പുതുപ്പരിയാരം പുളിയംപുള്ളിയിൽ വീണ്ടും കാട്ടാന ജനവാസ മേഖലയിലെത്തി. പുളിയംപുള്ളി സ്വദേശി ലിബിന്റെ വീട്ടുമുറ്റത്താണ് കാട്ടാനയെത്തിയത്. കാട്ടാനയെ പടക്കം പൊട്ടിച്ച് തുരത്താനുള്ള ശ്രമം വനം വകുപ്പ് ദ്രുത കർമ സേന തുടരുകയാണ്. ഇന്നലെ രാത്രിയും ഇതേ വീട്ടുമുറ്റത്ത് കാട്ടാനയെത്തിയിരുന്നു. കാട്ടിലേക്ക് തുരത്തിയെങ്കിലും വീണ്ടും തിരിച്ചെത്തുകയായിരുന്നു. മുഴുവൻ സമയ നിരീക്ഷണത്തിനായി വനംവകുപ്പ് ആർആർടി സംഘത്തെ മേഖലയിൽ നിയോഗിച്ചിട്ടുണ്ട്. പ്രദേശവാസികൾ പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് അറിയിച്ചു.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത