വന്യജീവി ആക്രമണം: കർഷകർക്കുള്ള കൃഷിനാശ നഷ്ടപരിഹാരം ഇരട്ടിയാക്കി സർക്കാർ, വർധന 10 വർഷത്തിന് ശേഷം

Published : Oct 23, 2026, 04:28 PM IST
wild elephant attack

Synopsis

വന്യജീവി ആക്രമണം മൂലം കർഷകർക്കുണ്ടാകുന്ന കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം സർക്കാർ ഇരട്ടിയായി വർദ്ധിപ്പിച്ചു. നഷ്ടപരിഹാരത്തിന്റെ പരമാവധി പരിധിയും അപേക്ഷകളുടെ എണ്ണത്തിലുള്ള നിയന്ത്രണവും പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. നാശനഷ്ടം സംഭവിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് ചെയ്യുകയും ആറ് മാസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കുകയും വേണം.

തിരുവനന്തപുരം: വന്യജീവി ആക്രമണം മൂലം കർഷകർക്കുണ്ടാകുന്ന കൃഷിനാശത്തിന് വനം വകുപ്പ് നൽകിവരുന്ന നഷ്ടപരിഹാരം ഇരട്ടിയായി സർക്കാർ വർദ്ധിപ്പിച്ചു. പത്ത് വർഷത്തിന് ശേഷമാണ് നഷ്ടപരിഹാര നിരക്കുകൾ പരിഷ്കരിക്കുന്നത്. ഇതിന് മുമ്പ് 2015 ലായിരുന്നു പരിഷ്കരണം നടന്നത്. പുതിയ ഉത്തരവ് പ്രകാരം, കർഷകർക്ക് നൽകി വരുന്ന നഷ്ടപരിഹാരത്തിന്റെ പരമാവധി പരിധിയും അപേക്ഷയുടെ എണ്ണത്തിലുള്ള നിയന്ത്രണവും പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.

കൃഷിനാശത്തിന് പുറമെ കാർഷികോൽപ്പന്നങ്ങളായ തേങ്ങയ്ക്ക് ഒന്നിന് 15 രൂപ നിരക്കിലും, കൊക്കോയ്ക്ക് കിലോഗ്രാമിന് 30 രൂപ നിരക്കിലും നഷ്ടപരിഹാരം അനുവദിക്കുന്നതാണ്. മുമ്പ് തേങ്ങ, കൊക്കോ മരമോ നശിപ്പിച്ചാൽ മാത്രമേ നഷ്ടപരിഹാരം ലഭിച്ചിരുന്നുള്ളു. വന്യജീവി ആക്രമണം മൂലം കൃഷിനാശമോ ഉൽപ്പന്നനാശമോ ഉണ്ടായാൽ, നാശം സംബന്ധിച്ച വിവരങ്ങൾ കർഷകർ രണ്ടാഴ്ചയ്ക്കുള്ളിൽ ബന്ധപ്പെട്ട അധികാരികൾ മുൻപാകെ റിപ്പോർട്ട് ചെയ്യേണ്ടതാണ്.

കൂടാതെ, നാശനഷ്ടം സംഭവിച്ച് ആറ് മാസത്തിനുള്ളിൽ ഇതിനായി നിശ്ചിത മാതൃകയിൽ അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. അപേക്ഷകരുടെ അർഹത സംബന്ധിച്ച നിലവിലെ നിബന്ധനകളും അർഹത നിർണ്ണയ പരിശോധനകളും പഴയതുപോലെ തന്നെ തുടരുന്നതാണ്. വന്യജീവി ആക്രമണം മൂലം കർഷകർക്കുണ്ടാകുന്ന കൃഷിനാശത്തിലുള്ള നഷ്ടപരിഹാര തുക അപര്യാപ്തമാണെന്ന് കണ്ടതിനെ തുടർന്നാണ് വനം വകുപ്പിന്റെ ഇടപെടൽ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എസ്എംഎ മരുന്ന് വിവാദം: ആരോഗ്യമന്ത്രിയോട് 6 ചോദ്യങ്ങളുമായി എംവി ഗോവിന്ദൻ, 'കുട്ടികൾക്ക് പാർശ്വഫലം ഉണ്ടായാൽ ആര് ഉത്തരവാദിത്വം ഏറ്റെടുക്കും'
ചെന്നിത്തലക്ക് പിന്നാലെ അനിൽകുമാറും ​ഗവർണർക്കെതിരെ രം​ഗത്ത്; 'ഞാൻ കഴിക്കുന്നതേ മറ്റുള്ളവരും കഴിക്കാവൂ എന്ന നിർബന്ധം ജനാധിപത്യ വിരുദ്ധം'