ബസിറങ്ങി വീട്ടിലേക്കു നടന്നുപോയ വയോധികയുടെ സ്വർണ്ണമാല പൊട്ടിച്ചു, വള്ളക്കടവ് സ്വദേശിനിയെ നാട്ടുകാർ പിടികൂടി

Published : Jul 11, 2025, 04:08 PM IST
Shalini

Synopsis

വീടുകളില്ലാത്ത ഇട റോഡില്‍ വെച്ച് യുവതിയെ തള്ളിയിട്ട ശേഷമായിരുന്നു മോഷണ ശ്രമം

തിരുവനന്തപുരം: വെഞ്ഞാറമൂടിന് സമീപം ബസിറങ്ങി വീട്ടിലേക്കു നടന്നുപോകുകയായിരുന്ന വയോധികയുടെ സ്വർണ്ണമാല പൊട്ടിച്ചുകൊണ്ട് ഓടാൻ ശ്രമിച്ച സ്ത്രീയെ പിടികൂടി. വള്ളക്കടവ് സ്വദേശിനി ശാലിനി (45) യാണ് പിടിയിലായത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പിരപ്പൻകോട് കാവിയാട് സ്വദേശിയായ ഓമന ബസ് സ്റ്റോപ്പിൽ നിന്നും തന്‍റെ വീട്ടിലേക്കു നടന്നു പോകുമ്പോഴാണ് സംഭവം.

സമീപത്ത് വീടുകളില്ലാത്ത ഇട റോഡിൽ വച്ച് തറയിൽ തള്ളിയിട്ട ശേഷം ശാലിനി ഓമനയുടെ കഴുത്തിൽ കിടന്നിരുന്ന സ്വർണ്ണമാല വലിച്ചു പൊട്ടിക്കുകയായിരുന്നു. ഓമന ബഹളം വച്ചതോടെ രക്ഷപ്പെടാൻ ശ്രമിച്ച ശാലിനിയെ നാട്ടുകാർ ചേർന്നു പിടികൂടി. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. ശാലിനിക്കെതിരെ സമാനമായ കേസുകളൊന്നുമില്ലെന്നാണ് വെഞ്ഞാറമ്മൂട് പൊലീസ് പറയുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

യാത്രക്കാരെ വിവരം അറിയിച്ചില്ല, എയർ ഇന്ത്യ ജീവനക്കാർ കരുതലോടെ പെരുമാറി; ദുബായിൽ നിന്ന് കൊച്ചിയിലേക്ക് വന്ന വിമാനത്തിൽ വ്യാജ ബോംബ് ഭീഷണി!
കോൺഗ്രസ്സുമായുള്ള വിവാദങ്ങൾ തുടർന്നുകൊണ്ടുപോകാൻ താല്പര്യമില്ലെന്ന് വിഷ്ണുപുരം ചന്ദ്രശേഖർ; 'തെറ്റുകൾ തിരുത്തിയാൽ എൻഡിഎയുമായി സഹകരിക്കും'