
ബെംഗളൂരു: കർണാടകയിലെ മാണ്ഡ്യയിൽ വാഹനാപകടത്തിൽ ഒരു സ്ത്രീ മരിച്ചു. 20 പേർക്ക് പരിക്കേറ്റു. കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസുകൾ കൂട്ടിയിടിച്ചാണ് അപകടം. രണ്ട് ബസുകൾ നേർക്കുനേർ കൂട്ടിയിടിക്കുകയും അതിലേക്ക് മൂന്നാമത്തെ ബസ് ഇടിച്ചു കയറുകയുമായിരുന്നു. മാലവള്ളി-കൊല്ലേഗൽ സംസ്ഥാന പാതയിലെ ബചനഹള്ളിയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ 14 പേരുടെ പരിക്ക് സാരമുള്ളതാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam