മുറിയിൽ കയറിയത് കുഞ്ഞിന് കുറുക്ക് കൊടുക്കാൻ എന്ന് പറഞ്ഞ്, അമ്മായിയമ്മ വിളിച്ചപ്പോൾ വാതിൽ തുറന്നില്ല; 30 കാരിയെ തൂങ്ങിയ നിലയിൽ കണ്ടെത്തി

Published : Jul 13, 2026, 12:02 AM IST
kerala police vehicle -woman found dead at home in malayinkeezhu thiruvananthapuram

Synopsis

മലയിൻകീഴിൽ 30 വയസുകാരിയായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. വിളവൂർക്കലിൽ തെങ്ങത്താം കോഡ് ശിവ ശൈലത്തിൽ വിഷ്ണുവിന്‍റെ ഭാര്യ കാവ്യയാണ് മരിച്ചത്

തിരുവനന്തപുരം: മലയിൻകീഴിൽ 30 വയസുകാരിയായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. വിളവൂർക്കലിൽ തെങ്ങത്താം കോഡ് ശിവ ശൈലത്തിൽ വിഷ്ണുവിന്‍റെ ഭാര്യ കാവ്യയാണ് മരിച്ചത്. 30 വയസായിരുന്നു. വൈകുന്നേരം 5:30 ഓടെ കുഞ്ഞിന് കുറുക്ക് കൊടുക്കാൻ എന്ന് പറഞ്ഞ് മുറിയിൽ കയറി വാതിൽ അടക്കുകയായിരുന്നു. പുറത്ത് കാണാത്തതിനെ തുടർന്ന് വിഷ്ണുവിന്‍റെ അമ്മ ശോഭന വാതിൽ തട്ടിയെങ്കിലും കാവ്യ തുറന്നില്ല. തുടർന്ന് നാട്ടുകാരെയും ബന്ധുക്കളെയും വിളിച്ചുവരുത്തി വാതിൽ പൊളിച്ച് കയറുമ്പോഴേക്കും കാവ്യയെ ജനലിൽ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. ഉടൻതന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാസങ്ങൾക്ക് മുമ്പ് സാമ്പത്തിക ബാധ്യത മൂലം വിഷ്ണുവും കാവ്യയും ആറും രണ്ടും വയസുള്ള മക്കളുമൊത്ത് നാടുവിട്ടിരുന്നു തുടർന്ന് പോലീസ് ഇവരെ കണ്ടെത്തി തിരികെ വീട്ടിലെത്തിക്കുകയായിരുന്നു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രി മോദിക്കെതിരെ വധഭീഷണി, മലപ്പുറം സ്വദേശിക്ക് കുരുക്കായി എഫ്ബി പോസ്റ്റ്, കേസെടുത്ത് സൈബർ പൊലീസ്; കമന്‍റിട്ടവരും നിരീക്ഷണത്തിൽ
'പ്രിയദർശിനി'യോട് മുട്ടി നടുവൊടിഞ്ഞു, റീത്തുവെച്ച് അവസാനത്തെ ഓട്ടവും പൂര്‍ത്തിയാക്കി; ചീനിക്കാസ് വാൽപ്പാറ സർവീസുകൾ നിർത്തി