
ആലപ്പുഴ: ആലപ്പുഴയിൽ യുവതിയെ കാണാനില്ലെന്ന് പരാതി. മണ്ണഞ്ചേരി സ്വദേശി ഫാഖിത്ത കെ എ (34) യാണ് കാണാതായത്. ഇന്നലെ രാവിലെ മുതലാണ് കാണാതായത്. ഇന്നലെ വൈകീട്ട് ഭർത്താവ് റിയാസാണ് പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ദിവസം രാവിലെ മുതൽ ഭാര്യയെ കാണാനില്ലെന്നാണ് റിയാസ് പൊലീസിനോട് പറഞ്ഞത്. മട്ടാഞ്ചേരി കോസ്റ്റൽ പൊലീസ് ഉദ്യോഗസ്ഥൻ ആണ് റിയാസ്.
നേരത്തെ റിയാസ് ഉപദ്രവിച്ചതിനെ തുടർന്ന് ഫാഖിത്ത തകഴിയിലെ വീട്ടിൽ വന്നു നിന്നിരുന്നു. പിന്നീട് റിയാസ് ഉപദ്രവിക്കില്ലെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് രണ്ട് മാസം മുൻപ് തിരികെ പോയത്. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 13 വർഷമായി. മൂന്ന് കുട്ടികൾ ഉണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam