അപകടത്തില്‍ പരിക്കേറ്റയാളെ രക്ഷിക്കാൻ മന്ത്രിയുടെ പൈലറ്റ് വാഹനം തടഞ്ഞ് യുവതി; ഹൃദയഭേദകമായി റോഷിയുടെ കുറിപ്പ്

Published : Feb 15, 2023, 09:09 PM IST
അപകടത്തില്‍ പരിക്കേറ്റയാളെ രക്ഷിക്കാൻ മന്ത്രിയുടെ പൈലറ്റ് വാഹനം തടഞ്ഞ് യുവതി; ഹൃദയഭേദകമായി റോഷിയുടെ കുറിപ്പ്

Synopsis

തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ അടൂര്‍ - പത്തനംതിട്ട റോഡില്‍ പോത്രാടിനു സമീപം എത്തിയപ്പോള്‍ പൈലറ്റ് വാഹനത്തിനു മുന്നിലേക്ക് ഒരു യുവതി ഇരുകൈകളും വീശി എത്തുകയായിരുന്നു.

പത്തനംത്തിട്ട: അപകടം പറ്റി വഴിയില്‍ ജീവന് വേണ്ടി പിടഞ്ഞ യുവാവിനെ രക്ഷിക്കാനുള്ള യുവതിയുടെ പരിശ്രമം വിവരിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍റെ ഫേസ്ബുക്ക് കുറിപ്പ്. തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ അടൂര്‍ - പത്തനംതിട്ട റോഡില്‍ പോത്രാടിനു സമീപം എത്തിയപ്പോള്‍ പൈലറ്റ് വാഹനത്തിനു മുന്നിലേക്ക് ഒരു യുവതി ഇരുകൈകളും വീശി എത്തുകയായിരുന്നു. വാഹനം നിര്‍ത്തിയപ്പോള്‍  ബൈക്കില്‍ യാത്ര ചെയ്തിരുന്ന ഒരാള്‍ അപകടത്തില്‍പ്പെട്ടു കിടക്കാന്‍ തുടങ്ങിയിട്ട് പത്തു മിനിറ്റോളം ആയെന്നും അയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിക്കണമെന്നും ഒറ്റ ശ്വാസത്തില്‍ യുവതി പറയുകയായിരുന്നു.

ബൈക്കപടകത്തില്‍ പെട്ട ആള്‍ക്ക് ഒപ്പം ഉണ്ടായിരുന്ന സ്ത്രീ എന്നാണ് അവരുടെ പരിഭ്രമം കണ്ടപ്പോള്‍ കരുതിയത്. ഉടന്‍ തന്നെ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പൈലറ്റ് വാഹനത്തിലെ പൊലീസുകാരെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി പറഞ്ഞു. അവര്‍ ഉടന്‍ തന്നെ അടൂര്‍ ഗവ. ആശുപത്രിയില്‍ യുവാവിനെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പിന്നീടാണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ സ്ത്രീയോടു സംസാരിക്കുന്നത്.

കൊടുമണ്‍ സ്റ്റേഷനിലെ സിപിഒ പ്രിയലക്ഷ്മിയാണ് അപകടത്തില്‍പ്പെട്ട ആളെ സഹായിക്കാന്‍ രംഗത്തിറങ്ങിയത്. അടൂര്‍ പോത്രാട് സ്വദേശിനിയാണ് പ്രിയലക്ഷ്മി. ഭര്‍ത്താവ് റാന്നി കെഎസ്എഫ്ഇ ജീവനക്കാരനാണ്. ഒരാള്‍ പ്രാണന് വേണ്ടി പിടിയുന്നത് കണ്ടിട്ട് പലരും കാഴ്ചക്കാരായി നിന്നപ്പോള്‍ പ്രിയലക്ഷ്മി അതുവഴി വന്ന വാഹനങ്ങള്‍ക്ക് കൈനീട്ടുകയായിരുന്നു. പലരും നിര്‍ത്താന്‍ പോലും തയാറായില്ലെന്ന് വേദനയോടു കൂടിയാണ് പ്രിയലക്ഷ്മി പറഞ്ഞതെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. കണ്‍മുന്നില്‍ ഒരാള്‍ പ്രാണനു വേണ്ടി യാചിക്കുമ്പോള്‍ അതു കണ്ടില്ലെന്നു നടിച്ചു പോകാന്‍ പ്രിയലക്ഷ്മി തയാറായില്ല. പ്രിയലക്ഷ്മിയോട് ഏറെ ബഹുമാനം തോന്നി. യുവാവിനെ ഇടിച്ചു വീഴ്ത്തിയ വാഹനം കണ്ടെത്തുന്നതിനുള്ള ശ്രമം തുടരുകയാണ്. തങ്ങളും കേസില്‍ ഉള്‍പ്പെടും എന്നു ഭയന്നാകും പിന്നാലെ എത്തിയ പലരും അപകടത്തില്‍പ്പെട്ടയാളെ തിരിഞ്ഞു പോലും നോക്കാതെ കടന്നു പോയത്.

ഈ മനോഭാവം മാറേണ്ടതാണ്. ഏഴു മിനിറ്റോളം യുവാവ് വഴിയില്‍ കിടന്നു എന്നാണ് പ്രിയലക്ഷ്മി പറഞ്ഞത്. ആ സമയം കൊണ്ട് ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ ആ യുവാവിന്റെ ജീവന്‍ രക്ഷപ്പെടുമായിരുന്നു. ഒരു കുടുംബത്തിന്റെ ആശ്രയം അറ്റുപോകില്ലായിരുന്നു. രണ്ടാഴ്ച മുന്‍പ് മണ്ഡലത്തിലേക്ക് പോകും വഴി തിരുവനന്തപുരത്ത് യുവതി അപകടത്തില്‍ പെട്ടതിനും സാക്ഷിയായി. റോഡുകള്‍ കുരുതിക്കളം ആകാതിരിക്കാന്‍ നമ്മുക്കും അല്‍പം ജാഗ്രത പുലര്‍ത്താം. അപകടത്തില്‍പ്പെട്ടയാളെ കണ്ടിട്ട് മുഖം തിരിച്ചു പോകാതിരിക്കാന്‍ നമ്മുക്ക് ശീലിക്കാമെന്നും മന്ത്രി പറഞ്ഞു. 

10 മിനിറ്റ്, 3 ക്വാര്‍ട്ടര്‍ വാറ്റ് കുടിക്കാൻ സുഹൃത്തുക്കളുടെ വെല്ലുവിളി; ഏറ്റെടുത്തു, 45കാരന് ദാരുണാന്ത്യം

PREV
Read more Articles on
click me!

Recommended Stories

നടിയെ ബലാത്സംഗം ചെയ്യാൻ മുമ്പും ശ്രമം നടന്നു, വാഹനം തേടി സുനി വിളിച്ചു; നടിയെ ആക്രമിച്ച കേസിൽ സുപ്രധാന വിവരങ്ങൾ പുറത്ത്
ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്