
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിൽ ഇതര സംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ജാര്‍ഖണ്ഡ് സ്വദേശി ശിഹാബുദ്ദീൻ അന്‍സാരി (18) ആണ് മരിച്ചത്. കുറ്റ്യാടി ടൗണിലെ മോട്ടോര്‍ സൈക്കില്‍ വര്‍ക്ക്ഷോപ്പില്‍ ജോലിക്കിടെയായിരുന്നു ഷോക്കേറ്റത്. വര്‍ക്ക് ഷോപ്പില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ ലൈറ്റിന്‍റെ വയറില്‍ നിന്നും ശിഹാബുദ്ദീന് ഷോക്കേല്‍ക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാര്‍ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോഴിക്കോട് ഗുരുദേവ കോളേജിലെ സംഘർഷത്തിൽ ഹൈക്കോടതി ഇടപെടല്‍; ക്രമസമാധനം ഉറപ്പാക്കാൻ പൊലീസിന് കർശന നിർദേശം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam