നടക്കാനിറങ്ങിയവർ തോട്ടിൽ കാർ ഒഴുകുന്നത് കണ്ടു, കൈവരിയില്ലാത്തതും ഇരുട്ടും വിനയായി; യുവ ഡോക്ടറുടെ മരണത്തിൽ ഞെട്ടി സുഹൃത്തുക്കൾ‌

Published : Oct 31, 2025, 04:08 PM IST
doctor amal sooraj

Synopsis

പാലക്കാട്‌ ഒറ്റപ്പാലം സ്വദേശി അമൽ സൂരജ് ആണ് മരിച്ചത്. അമൽ ഓടിച്ച കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ആയിരുന്നു അമൽ സൂരജ്. 

കോട്ടയം: കോട്ടയം വൈക്കത്ത് കാർ കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവ ഡോക്ടർക്ക് ദാരുണാന്ത്യം. പാലക്കാട്‌ ഒറ്റപ്പാലം സ്വദേശി അമൽ സൂരജ് ആണ് മരിച്ചത്. അമൽ ഓടിച്ച കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ആയിരുന്നു അമൽ സൂരജ്. ഇന്നലെ കൊട്ടാരക്കരയിൽ നിന്ന് എറണാകുളത്തേക്ക് പോകുന്ന വഴിയിൽ ആണ് അപകടം ഉണ്ടായത്.

രാത്രിയോടെ തോട്ടുവക്കം പാലത്തിനു സമീപത്തു വെച്ചാണ് കാർ കനാലിലേക്ക് മറിഞ്ഞത്. ആളൊഴിഞ്ഞ പ്രദേശം ആയിരുന്നതിനാൽ അപകടം ഉണ്ടായത് ആരും അറിഞ്ഞില്ല. ഇന്ന് രാവിലെ നടക്കാൻ എത്തിയവരാണ് തോട്ടിൽ കാർ ഒഴുകി നടക്കുന്നത് കണ്ടത്. തുടർന്ന് പൊലീസിനെയും ഫയർ ഫോഴ്‌സിനെയും വിവരം അറിയിച്ചു. ഫയർഫോഴ്സ് നടത്തിയ തിരച്ചിലാണ് കാറിനുള്ളിൽ അമൽ സൂരജിന്റെ മൃതദേഹം കണ്ടത്. കാറിന്റെ ഡോർ തുറക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. അമൽ ഉറങ്ങിപ്പോയതാണ് വാഹനത്തിന്റെ നിയന്ത്രണം വിടാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടമുണ്ടായ സ്ഥലത്ത് റോഡിന് കൈവരിയും വെളിച്ചവും ഉണ്ടായിരുന്നില്ല. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. പ്രദേശത്തെ സിസിടിവകളും പൊലീസ് പരിശോധിക്കുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

2023ൽ സ്വിഗ്ഗി​ ജീവനക്കാരനായ റിനീഷിനെ അകാരണമായി മർദിച്ചു; എസ്എച്ച്ഓ പ്രതാപചന്ദ്രനെതിരെ കൂടുതൽ പരാതികൾ
ദിവാകറിന്റെയും ഒമ്പതുകാരനായ ദേവപ്രായാഗിന്റെയും മഹാദാനം; പുതുജീവൻ നൽകുന്നത് 12 പേർക്ക്