കുളിക്കുന്നതിനിടെ കനത്ത കാറ്റും മഴയും, ശുചിമുറി തകർന്ന് വീണു; മധ്യവയസ്കന് ദാരുണാന്ത്യം

Published : Jun 25, 2025, 03:44 PM IST
Baiju

Synopsis

കനത്ത കാറ്റിലും മഴയിലും ശുചിമുറി തകർന്ന് ബൈജുവിന്‍റെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു.

തൃശൂർ: ശുചിമുറിയുടെ ചുമർ ഇടിഞ്ഞുവീണ് മധ്യവയസ്കന്‍ മരിച്ചു. കാറളം ചെമ്മണ്ട അങ്കണവാടിക്കു സമീപം താമസിക്കുന്ന ബൈജു (49) ആണ് മരിച്ചത്. ഉച്ചയോടെയാണ് സംഭവം. വീടിന്‍റെ പുറത്തുള്ള ഓടിട്ട ശുചിമുറിയിൽ കുളിക്കാൻ കയറിയാതായിരുന്നു ബൈജു.

കനത്ത കാറ്റിലും മഴയിലും ശുചിമുറി തകർന്ന് ബൈജുവിന്‍റെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തി ശുചിമുറിയുടെ ചുമരുകൾ നീക്കി ബൈജുവിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം