തിയറ്റര്‍ കെട്ടിടത്തിൽ കിടന്നുറങ്ങിയ യുവാവ് താഴെ വീണ് മരിച്ചു, ദാരുണ സംഭവം കോഴിക്കോട് മുക്കത്ത്

Published : May 16, 2025, 08:31 AM ISTUpdated : May 16, 2025, 09:32 AM IST
തിയറ്റര്‍ കെട്ടിടത്തിൽ കിടന്നുറങ്ങിയ യുവാവ് താഴെ വീണ് മരിച്ചു, ദാരുണ സംഭവം കോഴിക്കോട് മുക്കത്ത്

Synopsis

കുറ്റിപ്പാല സ്വദേശി  കോമളൻ (41) ആണ് മരിച്ചത്. ഇന്ന് രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് താഴെ മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തിയത്

കോഴിക്കോട്: തിയറ്റർ കെട്ടിടത്തിൽ കിടന്നുറങ്ങിയ യുവാവ് താഴെ വീണ് മരിച്ചു. കോഴിക്കോട് മുക്കം പി.സി തിയറ്ററിന്‍റെ പാരപ്പെറ്റിൽ നിന്നും താഴെ വീണാണ് മരിച്ചത്. മുക്കം കുറ്റിപ്പാല സ്വദേശി  കോമളൻ (41) ആണ് മരിച്ചത്. ഇന്ന് രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് താഴെ മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തിയത്. മൃതദേഹം മുക്കം പൊലീസ് സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

മരിച്ച കോമളന്‍റെ ഭാര്യ നിമിഷ തിയറ്ററിൽ ശുചീകരണ തൊഴിലാളിയാണ്. ഇയാൾ രാത്രി ഇവിടെ കിടക്കാറുണ്ടെന്ന് തിയറ്റർ ഉടമകൾ പറഞ്ഞു. തിയറ്റര്‍ കെട്ടിടത്തിന്‍റെ വശങ്ങളിലായി ബാൽക്കെണി പോലെയുള്ള പാരപ്പെറ്റ് ഭാഗത്താണ് ഇയാള്‍ കിടന്നുറങ്ങിയിരുന്നത്. ഉറങ്ങുന്നതിനിടെ അബദ്ധത്തിൽ താഴെ വീണതാകാമെന്നാണ് കരുതുന്നത്. സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. താഴെ വീണ് രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം.

PREV
Read more Articles on
click me!

Recommended Stories

കാറില്‍ കുഴൽപ്പണം കടത്താൻ ശ്രമം; പിടിയിലായത് മുത്തങ്ങയിലെ എക്സൈസ് പരിശോധനയിൽ
മലമ്പുഴയിലിറങ്ങിയ പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ച് വനം വകുപ്പ്; രാത്രിയാത്രാ നിയന്ത്രണം തുടരും