
കൊച്ചി: ഓൺലൈൻ ട്രേഡിങ്ങിലൂടെ വൻ തുക ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 45 ലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിലായി. പാലക്കാട് കവലക്കോട് സ്വദേശിനി ഹരിത കൃഷ്ണയെയാണ് ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്യുമെൻ ക്യാപിറ്റൽ മാർക്കറ്റ് ഇന്ത്യ ലിമിറ്റഡ് എന്ന ട്രേഡിങ് സ്ഥാപനത്തിലെ ഫ്രാഞ്ചൈസിയാണെന്ന് ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. ആറ്റിങ്ങൽ സ്വദേശി കിരൺകുമാറില്‍ നിന്നുമാണ് യുവതി പണം തട്ടിയത്.
എട്ടുമാസം കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് കിരണ്‍ കുമാര്‍ ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. മൂന്നു വർഷം അഹമ്മദാബാദിലും ബാംഗ്ലൂരിലുമായി ഒളിവിൽ കഴിയുകയായിരുന്നു പണം തട്ടിയ ഹരിത. ഇവര്‍ കൊച്ചിയിൽ എത്തിയെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് പിടിയിലായത്.
Read More:അതിര്‍ത്തി തര്‍ക്കം അക്രമത്തിലെത്തി, വയോധികനെ യുവാവ് കോടാലി കൊണ്ട് വെട്ടി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam