തലസ്ഥാനത്ത് പൊലീസിന് നേരെ ആക്രമണം; യൂണിഫോം വലിച്ചു കീറി, യുവാക്കൾ മദ്യലഹരിയിൽ 

Published : Sep 19, 2022, 07:02 PM ISTUpdated : Sep 20, 2022, 11:28 PM IST
തലസ്ഥാനത്ത് പൊലീസിന് നേരെ ആക്രമണം; യൂണിഫോം വലിച്ചു കീറി, യുവാക്കൾ മദ്യലഹരിയിൽ 

Synopsis

വൈകുന്നേരം അഞ്ചുമണിയോടെ കാട്ടാക്കട കെഎസ്ആർടിസി ഷോപ്പിംഗ് കോംപ്ലക്സിനുള്ളിൽ വച്ചാണ് സംഭവമുണ്ടായത്.    

തിരുവനന്തപുരം : തിരുവനന്തപുരം കാട്ടാക്കടയിൽ കെഎസ്ആർടിസി വാണിജ്യ സമുച്ചയത്തിൽ മദ്യപിച്ച് ബഹളം വെച്ച യുവാക്കൾ പൊലീസിനെ ആക്രമിച്ചു. മദ്യലഹരിയിൽ യുവാക്കൾ സിവിൽ പൊലീസ് ഓഫീസറുടെ യൂണിഫോം വലിച്ചു കീറി. വൈകുന്നേരം അഞ്ചുമണിയോടെ കാട്ടാക്കട കെഎസ്ആർടിസി ഷോപ്പിംഗ് കോംപ്ലക്സിനുള്ളിൽ വച്ചാണ് സംഭവമുണ്ടായത്. രണ്ട് പേർ അറസ്റ്റിലായത്. 

കാട്ടാക്കട കെഎസ്ആർടിസി വാണിജ്യ സമുച്ചയത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയവരെ പിടികൂടാൻ നാട്ടുകാർ വിവരമറിയിച്ചത് അനുസരിച്ചെത്തിയ പൊലീസുകാരനെയും ഹോം ഗാർഡിനെയുമാണ് യുവാക്കൾ കൈയേറ്റം ചെയ്തത്. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. പനയംകോട് സ്വദേശി ബി.വിഷ്ണു, കുറ്റിക്കാട് സ്വദേശി വി.നിഥിൻ എന്നിവരാണ് പിടിയിലായത്. 

സോളാർ പീഡന കേസ്; ബിജെപി നേതാവ് അബ്ദുള്ള കുട്ടിയെ സിബിഐ ചോദ്യം ചെയ്തു

കാട്ടാക്കട സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ജോയി ഡെന്നിസ് ഹോം ഗാർഡ് ബോസ് എന്നിവരെയാണ് ആക്രമിച്ചത്. മദ്യപിച്ചെത്തിയ പ്രതികൾ വാണിജ്യ സമുച്ചയത്തിനുള്ളിൽ യാത്രക്കാർ നിൽക്കുന്ന സ്ഥലത്ത് ബഹളമുണ്ടാക്കുകയായിരുന്നു. കസ്റ്റഡിയിൽ എടുക്കാനുള്ള ശ്രമത്തിനിടെയാണ് യുവാക്കൾ അക്രമാസക്തരായത്. യൂണിഫോമിൽ പിടിച്ചുവലിച്ച പ്രതികൾ പൊലീസുകാരനെ മര്‍ദ്ദിച്ചു. പ്രതികൾ സ്റ്റേഷനിലും അസഭ്യം വിളിയും പരാക്രമവും നടത്തിയെന്ന് പൊലീസ് അറിയിച്ചു. 

കാട്ടാക്കട മർദ്ദനം; 4 ജീവനക്കാരെ സസ്പെൻഡ് ചെയ്ത് കെഎസ്ആർടിസി, നടപടി പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ

അഭിഭാഷകനെ പൊലീസ് മര്‍ദ്ദിച്ചുവെന്നാരോപിച്ച് ബാർ കൗണ്‍സിൽ സമരം, ഒടുവിൽ അവസാനിപ്പിച്ചു

കൊല്ലത്ത് അഭിഭാഷകനെ പൊലീസ് മര്‍ദ്ദിച്ചുവെന്നാരോപിച്ച് ബാർ കൗണ്‍സിൽ നടത്തി വന്നിരുന്ന സമരം അവസാനിപ്പിച്ചു. സി.ഐ അടക്കം നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാമെന്ന് സര്‍ക്കാ‍ർ ഉറപ്പ് നൽകിയെന്ന് അഭിഭാഷകർ അവകാശപ്പെട്ടു. നിയമ മന്ത്രി പി രാജീവുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ബാർ കൗണ്‍സിലിന്റെ തീരുമാനം. അഭിഭാഷകനായ ജയകുമാറിനെ സെപ്റ്റംബർ അഞ്ചിന് കരുനാഗപ്പള്ളി പൊലീസ്  മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. ഒരാഴ്ച്ചയിലധികമായി കോടതി നടപടികൾ ബഹിഷ്കരിച്ച് കൊല്ലം ബാ‍ർ അസോസിയേഷൻ സമരത്തിലായിരുന്നു.


 

PREV
Read more Articles on
click me!

Recommended Stories

മഞ്ജു വാര്യരെയും പൊലീസിനെയും ലക്ഷ്യമിട്ട് ദിലീപ്, ആരോപണത്തോട് പ്രതികരിക്കാതെ മഞ്ജു, അന്തിമ വിധിയല്ലെന്ന് ബി സന്ധ്യ
വോട്ട് ചെയ്യാൻ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ, ഇത്തവണ നോട്ടയില്ല; ബീപ് ശബ്‍ദം ഉറപ്പാക്കണം; പ്രധാനപ്പെട്ട നിർദേശങ്ങൾ