മുക്കത്ത് കെടി ജലീലിനെതിരെ കരിങ്കൊടി പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

Published : Oct 20, 2019, 11:42 AM ISTUpdated : Oct 20, 2019, 11:45 AM IST
മുക്കത്ത് കെടി ജലീലിനെതിരെ കരിങ്കൊടി പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

Synopsis

മുക്കത്ത് ബിപി മൊയ്തീന്‍ സേവാ മന്ദിറിന്‍റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാന്‍ മന്ത്രി എത്തിയപ്പോഴായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധമാരംഭിച്ചത്.

കോഴിക്കോട്: മന്ത്രി കെ ടി ജലീലിനെതിരെ കോഴിക്കോട് മുക്കത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. മന്ത്രിയെ കരിങ്കൊടി കാട്ടിയ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാര്‍ക്ക് ദാനം നടത്തിയ മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. 

മുക്കത്ത് ബിപി മൊയ്തീന്‍ സേവാ മന്ദിറിന്‍റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി. യൂത്ത് ലീഗ് പ്രവര്‍ത്തകരും പ്രദേശത്ത് പ്രതിഷേധവുമായി നിലയുറപ്പിച്ചിട്ടുണ്ട്. 

Read more...മോഡറേഷന്‍ നല്കിയത് വിദ്യാര്‍ത്ഥികളുടെ നന്മയ്ക്ക്, വീഴ്ചയില്ല; ന്യായീകരണവുമായി വിസി

മുക്കത്ത് മാര്‍ക്ക്ദാന തട്ടുകട ഒരുക്കിയും യൂത്ത് കോണ്‍ഗ്രസ് മന്ത്രിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. പ്രതിഷേധം കണക്കിലെടുത്ത് മുക്കത്തും പരിസര പ്രദേശങ്ങളിലും പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പയ്യന്നൂരിൽ എംഡിഎംഎയും ഹാഷിഷ് ഓയിലും പിടികൂടി; ദമ്പതികളടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു
പുസ്തക വിവാദം: പ്രസാധകർക്കും എഴുത്തുകാർക്കുമെതിരെ എംടിയുടെ മകൾ അശ്വതി കോടതിയിൽ മൊഴി നൽകി