കൊടുങ്ങല്ലൂരിൽ ദമ്പതികൾ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ട് ഭ‍ര്‍ത്താവ് മരിച്ചു, ഭാര്യയ്ക്ക് ഗുരുതര പരിക്ക്

Published : Jan 08, 2023, 05:44 PM IST
കൊടുങ്ങല്ലൂരിൽ ദമ്പതികൾ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ട് ഭ‍ര്‍ത്താവ് മരിച്ചു, ഭാര്യയ്ക്ക് ഗുരുതര പരിക്ക്

Synopsis

ഇവർ സഞ്ചരിച്ചിരുന്നെ ബൈക്ക് ആദ്യം എതിരെ വന്ന ഓട്ടോ ടാക്സിയിലും പിന്നിട് മറ്റൊരു ബൈക്കിലും ഇടിച്ചാണ് അപകടമുണ്ടായത്.

തൃശ്ശൂര്‍: കൊടുങ്ങല്ലൂരിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. എറണാകുളം എടവനക്കാട് കുഴുപ്പിള്ളി സ്വദേശി ഷിഹിൽ (30) ആണ് മരിച്ചത്. അപകടത്തിൽ ഷിഹിലിൻ്റെ ഭാര്യ ജെസിലയ്ക്ക് (26) സാരമായി പരിക്കേറ്റു. ജെസിലെ എറണാകുളം ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയിലേക്ക് കൊണ്ടു പോയിരിക്കുകയാണ്. ഞായറാഴ്ച ഉച്ചയ്ക്ക് എടവിലങ്ങ് കുഞ്ഞയിനിയിൽ വെച്ചായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്നെ ബൈക്ക് ആദ്യം എതിരെ വന്ന ഓട്ടോ ടാക്സിയിലും പിന്നിട് മറ്റൊരു ബൈക്കിലും ഇടിച്ചാണ് അപകടമുണ്ടായത്. നാട്ടുകാർ ഉടനെ ഷിഹിലിനെ ചന്തപ്പുരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യവീട്ടിലേക്ക് വരുന്ന വഴിയാണ് ദമ്പതികൾ അപകടത്തിൽപ്പെട്ടത്. 

PREV
Read more Articles on
click me!

Recommended Stories

കേരളത്തിലെ വിസി നിയമനത്തിൽ അന്ത്യശാസനവുമായി സുപ്രീം കോടതി, 'സമവായത്തിൽ എത്തണം, ഇല്ലെങ്കിൽ യോഗ്യരായവരെ നേരിട്ട് നിയമിക്കും'
കീഴടങ്ങിയേക്കില്ല; ഹൈക്കോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ