
ആലപ്പുഴ: ആലപ്പുഴയിൽ രണ്ടു യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. ഹരിപ്പാട് വലിയകുളങ്ങരയ്ക്ക് സമീപം റോഡ് അരികിലെ ഓടയിലാണ് ഒരു യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത്. മഹാദേവികാട് സ്വദേശി ശബരിനാഥിനെ (22) ആണ് മരിച്ച നിലയിൽ ഓടയിൽ കണ്ടെത്തിയത്. രാത്രിയിൽ സൈക്കിളിൽ സഞ്ചരിക്കവേ ഓടയിൽ വീണ് അപകടമുണ്ടായി എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ആലപ്പുഴ കടപ്പുറത്തും ഒരു യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ചടയമംഗലം സ്വദേശി അനൂപ് ചന്ദ്രൻ ആണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Read Also: കുതിച്ചുയർന്ന് കൊവിഡ് കണക്ക്; എൺപതിനായിരത്തിലധികം പുതിയ രോഗികൾ, ഒരു ദിവസം ആയിരത്തിലധികം മരണം...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam