
കണ്ണൂർ: വീട്ടിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. പാനൂരിടുത്ത് പാത്തിപാലത്താണ് സംഭവം. ഗൾഫിൽ നിന്ന് മൂന്ന് ദിവസം മുൻപ് നാട്ടിലെത്തിയ യുവാവാണ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മുറിയിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചത്. എന്നാൽ കയർപൊട്ടി നിലത്ത് വീണ ഇദ്ദേഹത്തെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അമ്മ ഭക്ഷണവുമായി വീട്ടിലെത്തിയപ്പോഴാണ് യുവാവിനെ അവശനിലയിൽ കണ്ടത്. നാട്ടുകാരും പൊലീസും ആരോഗ്യ വകുപ്പ് അധികൃതരും ചേർന്ന് ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. യുവാവിനെ ആശുപത്രിയിൽ എത്തിച്ച രണ്ടു പേർ ക്വാറന്റൈനിലേക്ക് മാറി. സാമ്പത്തിക പ്രശ്നമാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നാണ് സൂചന. ആത്മഹത്യക്ക് ശ്രമിച്ചയാൾക്ക് ഗൾഫിൽ ലക്ഷങ്ങളുടെ കടബാധ്യതയുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam