കോഴിക്കോട് നിന്നും തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി, സംഭവത്തില്‍ അഞ്ച് പേര്‍ പിടിയില്‍

Published : Jul 16, 2025, 04:51 PM IST
kidnap case

Synopsis

മലപ്പുറം കരുവാരക്കുണ്ടിൽ വെച്ചാണ് ബിജുവിനെ കസബ പോലീസ് കണ്ടെത്തിയത്

കോഴിക്കോട്: കോഴിക്കോട് എംഎം അലി റോഡിൽ നിന്നും തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. സംഭവത്തില്‍ തട്ടിക്കൊണ്ടുപോയവര്‍ ഉള്‍പ്പടെ 5 പേര്‍ പിടിയിലായി. എംഎം അലി റോഡിൽ പ്രവർത്തിക്കുന്ന കെപി ട്രാവൽസ് എന്ന സ്ഥാപനത്തിലെ മുൻ മാനേജറായ ബേപ്പൂർ സ്വദേശിയായ ബിജുവിനെയാണ് പൊലീസുകാർ എന്ന വ്യാജേന എത്തിയവര്‍ തട്ടിക്കൊണ്ടുപോയത്. മലപ്പുറം കരുവാരക്കുണ്ടിൽ വെച്ചാണ് ഇയാളെ കസബ പോലീസ് കണ്ടെത്തിയത്.

ആലപ്പുഴ സ്വദേശി ശ്യാം കുമാർ, കരുവാരക്കുണ്ട് സ്വദേശികളായ സഹലുൽ റഹ്മാൻ, ജുനൈസ്, മഞ്ചേരി സ്വദേശി മുഹമ്മദ്‌ അർഷിദ്, കമ്പളക്കാട് സ്വദേശി ഡെൽവിൻ കുര്യൻ എന്നിവരാണ് പിടിയിലായത്.

തട്ടിക്കൊണ്ടുപോയവരില്‍ മുഖ്യ പ്രതിക്ക് ബിജു 6ലക്ഷം രൂപ നൽകാൻ ഉണ്ടായിരുന്നു. ഇതാണ് തട്ടിക്കൊണ്ടു പോകാൻ കാരണമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് സംഭവമുണ്ടായത്. KL 10 AR 0486 എന്ന വാഹനത്തിൽ എത്തിയ സംഘമാണ് തട്ടിക്കൊണ്ടു പോയത്. ഈ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തട്ടിക്കൊണ്ടുപോയവരുടെ പേര് വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് നിന്ന് ഹൃദയവുമായി എയർആംബുലൻസ് പറന്നുയർന്നു; കൊച്ചിയിൽ അതീവ സന്നാഹം, പ്രതീക്ഷയോടെ കേരളം
ക്രിസ്മസിന് പ്രത്യേക കിറ്റ്; വെളിച്ചെണ്ണ വില കുറച്ച് 309 രൂപയാക്കി, 2 ലിറ്റ‍ർ ഒരാൾക്ക്; വമ്പൻ ഓഫറുകളുമായി സപ്ലൈകോയുടെ ക്രിസ്മസ് - പുതുവത്സര ഫെയർ