തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. 

തിരുവനന്തപുരം : 75 കാരിയെയും മകനെയും കള്ളക്കേസിൽ കുടുക്കിയ എ.സി.പിക്കെതിരെ കേസെടുത്ത് കോടതി. കഴക്കൂട്ടം എ.സി.പി ഡി.കെ പൃഥ്വിരാജിനെതിരെയാണ് അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കേസെടുത്തത്. 75 വയസുകാരിയെയും മകനെയും കള്ളക്കേസിൽ കുടുക്കിയെന്ന പരാതിയിലാണ് നടപടി. 2016 ലാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. അന്യായമായി തടവിൽ വെയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന, അസഭ്യം പറയൽ, ഭീഷണിപ്പെടുത്തൽ പ്രകാരമാണ് കേസ്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. തിരുവനന്തപുരം കാലടി സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കൊലപാതകക്കേസിൽ പ്രതികളാക്കി അന്യായമായി കസ്റ്റഡിയിൽ വെച്ചെന്നടക്കം പരാതിയിൽ ആരോപിക്കുന്നു. 

ഗുരുവായൂരിൽ 17ന് താലികെട്ട് നടക്കില്ലെന്ന വാർത്ത, പിന്നാലെ പൊലീസിന് പരാതി പ്രവാഹം, എല്ലാം സെറ്റിലാക്കി പൊലീസ്

YouTube video player