സർക്കാർ വകുപ്പുകൾ മാത്രം വരുത്തിയ വൈദ്യുതി കുടിശിക 6.22 കോടി, കെഎസ്ഇബിക്ക് ആകെ പിരിഞ്ഞ് കിട്ടാനുള്ളത് 1342.88 കോടി; കണക്കുകൾ പുറത്ത്

Published : Oct 03, 2026, 05:43 PM IST
KSEB

Synopsis

സംസ്ഥാനത്ത് കെ.എസ്.ഇ.ബിക്ക് ഉപഭോക്താക്കളിൽ നിന്ന് ലഭിക്കാനുള്ള മൊത്തം കുടിശ്ശിക 1342.88 കോടി രൂപയായി ഉയർന്നുവെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. വൻകിട വ്യവസായ സ്ഥാപനങ്ങളും സർക്കാർ വകുപ്പുകളുമാണ് കുടിശ്ശിക വരുത്തിയവരിൽ മുന്നിലുള്ളത്.

തിരുവനന്തപുരം: കേരള സംസ്ഥാന വൈദ്യുതി ബോർഡിന് കീഴിൽ ഉപഭോക്താക്കളിൽ നിന്ന് പിരിഞ്ഞുകിട്ടാനുള്ള മൊത്തം കുടിശ്ശിക 1342.88 കോടി രൂപയായി ഉയർന്നു. 2026 മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരമാണ് വലിയ തുക ബോർഡിന് കുടിശ്ശികയിനത്തിൽ ലഭിക്കാനുള്ളത്. കാസർകോട് സ്വദേശിയായ മുഹമ്മദ് അഷറഫ് എ.എസിന് കെഎസ്ഇബി അരിയർ ക്ലിയറൻസ് സെൽ നൽകിയ മറുപടിയിലാണ് ഈ നിർണ്ണായക വിവരങ്ങൾ പുറത്തുവന്നത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഉപഭോക്താക്കൾ മുതൽ വൻകിട വ്യവസായ സ്ഥാപനങ്ങളും സർക്കാർ വകുപ്പുകളും വരെ കുടിശ്ശിക വരുത്തിയവരുടെ പട്ടികയിലുണ്ട്.

സർക്കാർ സ്ഥാപനങ്ങളുടെ കുടിശ്ശിക

കേന്ദ്ര - സംസ്ഥാന സർക്കാർ സ്ഥാപനങ്ങളുടെ ആകെ കുടിശ്ശിക സർക്കാരിന്‍റെ വിവിധ ഉത്തരവുകൾ പ്രകാരമുള്ള ക്രമീകരണങ്ങൾക്ക് ശേഷം 38.99 കോടി രൂപയാണ്.

സംസ്ഥാന സർക്കാർ വകുപ്പുകൾ: 6.22 കോടി രൂപ

സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ (കേരള വാട്ടർ അതോറിറ്റി ഒഴികെ): 8.87 കോടി രൂപ

കേരള വാട്ടർ അതോറിറ്റി: 28.25 കോടി രൂപ

പൊതു സ്ഥാപനങ്ങൾ: 3.34 കോടി രൂപ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ: 1.52 കോടി രൂപ

കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ: 2.32 കോടി രൂപ

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ: 36.47 കോടി രൂപ

കൂടുതൽ കുടിശ്ശികയുള്ള 10 സ്ഥാപനങ്ങൾ

സിലിക്കൽ മെറ്റലർജിക് പ്രൈവറ്റ് ലിമിറ്റഡ് - ₹67.51 കോടി (67,51,49,054 രൂപ)

ബിനാനി സിങ്ക് ലിമിറ്റഡ് - ₹44.50 കോടി (44,49,58,791 രൂപ)

ഹൈടെക് ഇലക്ട്രിക് ആന്റ് ഹൈഡ്രോ പവർ ലിമിറ്റഡ് - ₹37.30 കോടി (37,30,31,895 രൂപ)

ട്രാവൻകൂർ റയോൺസ് ലിമിറ്റഡ് - ₹27.97 കോടി (27,97,15,231 രൂപ)

ബന്നാരിയമ്മൻ സ്റ്റീൽസ് പ്രൈവറ്റ് ലിമിറ്റഡ് - ₹23.20 കോടി (23,19,69,829 രൂപ)

എസ്.വി.എ സ്റ്റീൽ റീറോളിംഗ് മിൽസ് ലിമിറ്റഡ് - ₹16.89 കോടി (16,89,33,551 രൂപ)

ശ്രീലക്ഷ്മി ഇലക്ട്രോ സ്മെൽറ്റേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് - ₹15.44 കോടി (15,43,72,244 രൂപ)

എക്സൽ ഗ്ലാസ് ഫാക്ടറി - ₹15.36 കോടി (15,35,83,868 രൂപ)

സുവീറ അലോയ്‌സ് - ₹15.20 കോടി (15,20,01,106 രൂപ)

എ.പി സ്റ്റീൽ റീറോളിംഗ് മിൽസ് - ₹15.15 കോടി (15,14,71,921 രൂപ)

കാലാവധി അടിസ്ഥാനത്തിലുള്ള കുടിശ്ശിക

ദീർഘകാലമായി കെട്ടിക്കിടക്കുന്ന കുടിശ്ശികയുടെ കണക്കുകൾ ബോർഡിന്‍റെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു:

10 വർഷത്തിനുമേലുള്ള കുടിശ്ശിക: 414.35 കോടി രൂപ

5 മുതൽ 10 വർഷം വരെയുള്ള കുടിശ്ശിക: 153.09 കോടി രൂപ

2 മുതൽ 5 വർഷം വരെയുള്ള കുടിശ്ശിക: 149.43 കോടി രൂപ

കോടതി വ്യവഹാരത്തിലുള്ള കുടിശ്ശികയുടെയും കേബിൾ ടിവി ഉടമകളുടെ വൈദ്യുത പോസ്റ്റ് കുടിശ്ശികയുടെയും വിശദാംശങ്ങൾ അരിയർ ക്ലിയറൻസ് സെൽ ഓഫീസിൽ ലഭ്യമാക്കിയിട്ടില്ലെന്നും, ഇത് ബന്ധപ്പെട്ട സ്പെഷ്യൽ ഓഫീസർമാരുടെയും ഡിസ്ട്രിബ്യൂഷൻ സെക്ടർ ചീഫ് എഞ്ചിനീയർമാരുടെയും ഓഫീസുകളിൽ നിന്നും നേരിട്ട് ശേഖരിക്കേണ്ടതാണെന്നും മറുപടിയിൽ വ്യക്തമാക്കുന്നു.

കുടിശ്ശിക പിരിച്ചെടുക്കാൻ സ്വീകരിക്കുന്ന നടപടികൾ

കുടിശ്ശിക തിരിച്ചുപിടിക്കുന്നതിനായി ബോർഡ് കർശന നടപടികളാണ് സ്വീകരിച്ചു വരുന്നത്. സപ്ലൈകോഡ് 2014 റഗുലേഷൻ 138, 139 പ്രകാരം കുടിശ്ശിക വരുത്തുന്ന സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും, തുക അടയ്ക്കാത്തവരുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക, ഡിസ്മാന്റിൽ ചെയ്യുക, റവന്യൂ റിക്കവറി നടപടികൾ സ്വീകരിക്കുക എന്നിവ നടപ്പിലാക്കുന്നുണ്ട് (വാട്ടർ അതോറിറ്റി പമ്പ് ഹൗസുകൾ, പൊലീസ്, സർക്കാർ ആശുപത്രികൾ, കൃഷിഭവൻ എന്നിവയ്ക്ക് ഇതിൽ ഇളവുകളുണ്ട്). കൂടാതെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതികളും നടപ്പിലാക്കുന്നു.

സർക്കാർ സ്ഥാപനങ്ങളുടെ കുടിശ്ശിക പൂർണ്ണമായി ഒഴിവാക്കുന്നതിന്‍റെ ഭാഗമായി, 2026 മാർച്ച് ഒന്ന് മുതൽ സർക്കാർ സ്ഥാപനങ്ങളിൽ പ്രീപെയ്ഡ് മീറ്ററുകൾ സ്ഥാപിച്ച് കറന്‍റ് ചാർജ് സർക്കാരിന് നൽകാനുള്ള ഡ്യൂട്ടിയുമായി തട്ടിക്കിഴിക്കുന്ന ഓട്ടോമേറ്റഡ് സംവിധാനം നടപ്പിലാക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്നും ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രീപെയ്ഡ് മീറ്ററുകൾ സ്ഥാപിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പാലക്കാട് സിപിഎമ്മിൽ രൂക്ഷമായ വിഭാഗീയതയും റിയൽ എസ്റ്റേറ്റ് ബന്ധവും, വിശാല ജില്ലാ കമ്മറ്റി യോഗത്തിൽ സെക്രട്ടറിയുടെ റിപ്പോർട്ട്; വിമർശിച്ച് ഗോവിന്ദനും
`ശ്രീലേഖ ആനുകൂല്യങ്ങൾ പ്രതീക്ഷിച്ച് ബിജെപിയിൽ പോയവർ'; ഭരണപ്രതിസന്ധി ഉണ്ടായാൽ സിപിഎം വേണ്ട വിധത്തിൽ ഉപയോഗിക്കുമെന്ന് എം വി ​ഗോവിന്ദൻ