07:12 AM (IST) Jan 29

Kerala Budget 2026 LIVE:ക്ഷേമ പെൻഷൻ വര്‍ധിപ്പിച്ചേക്കും, ബജറ്റ് അവതരണം രാവിലെ 9ന്

ഇത്തവണ ക്ഷേമ ബജറ്റായിരിക്കുമെന്നാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ സൂചന നൽകിയത്. അതിനാൽ തന്നെ ക്ഷേമ പെൻഷൻ വര്‍ധനവ് അടക്കമുള്ള വമ്പൻ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. രാവിലെ ഒമ്പതിന് ബജറ്റ് അവതരണം ആരംഭിക്കും. ധനമന്ത്രി കെഎൻ ബാലഗോപാലിന്‍റെ ആറാമത്തെ ബജറ്റാണിത്.