07:21 AM (IST) Jan 29

Malayalam News Live:അഴീക്കോട്, കൊടുവള്ളി മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസ്; സുപ്രീം കോടതി ഇന്ന് പരിഗണിക്കും

അഴീക്കോട്, കൊടുവള്ളി മണ്ഡലങ്ങളിലെ 2016ലെ തെരെഞ്ഞെടുപ്പ് കേസുകൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. അഴീക്കോട്കെ.എം ഷാജിയെയും കൊടുവള്ളിയിൽ കാരാട്ട് റസാഖിനെയും ഹൈക്കോടതി അയോഗ്യനാക്കിയതിനെതിരായ അപ്പീലിൽ സുപ്രീം കോടതി വാദം കേൾക്കും

Read Full Story
07:03 AM (IST) Jan 29

Malayalam News Live:പാലക്കാട് ട്വന്‍റി ട്വന്‍റിയിൽ നിന്ന് കൂട്ടരാജി; മുതലമടയിൽ ജനകീയ വികസന മുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിച്ചവര്‍ പാര്‍ട്ടി വിട്ടു

പാലക്കാട് മുതലമടയിൽ ട്വന്‍റി ട്വന്‍റിയിൽ നിന്നും കൂട്ടരാജി. എൻഡിഎയുടെ ഘടകകക്ഷിയായതിൽ പ്രതിഷേധിച്ചാണ് കൂട്ടത്തോടെ ട്വന്‍റി ട്വന്‍റിയിൽ നിന്നും രാജി വെച്ചത്. ജനകീയ വികസന മുന്നണിയുടെ ഭാഗമായി പ്രവർത്തിച്ചവർ മുഴുവൻ ട്വന്‍റി ട്വന്‍റിയിൽനിന്നും രാജിവെച്ചു

Read Full Story
06:48 AM (IST) Jan 29

Malayalam News Live:പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനം ഇന്നും തുടരും; സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ധനമന്ത്രി അവതരിപ്പിക്കും

പാർലമെന്‍റ് ബജറ്റ് സമ്മേളനം ഇന്നും തുടരും. മൂന്നാം മോദി സർക്കാരിന്‍റെ മൂന്നാം ബജറ്റിന് മുന്നോടിയായി സാമ്പത്തിക സർവേ റിപ്പോർട്ട് ഇന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ സഭയിൽ അവതരിപ്പിക്കും

Read Full Story
06:33 AM (IST) Jan 29

Malayalam News Live:125 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി പ്രതിനിധികള്‍; ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കം

ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. വൈകിട്ട് നിശാഗന്ധി ഓഡിറ്റോറിയത്തിൽ പൊതുയോഗവും വിവിധ കലാപരിപാടികളും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

Read Full Story