
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ യുവാവിന് കുത്തേറ്റു. പടനിലം സ്വദേശി മുഹമ്മദ് ജിനീഷിനെയാണ് ഓടക്കുന്ന് എന്ന സ്ഥലത്ത് വെച്ച് കാറിലെത്തിയ സംഘം ഇന്നലെ രാത്രി പത്തരയോടെ ആക്രമിച്ചത്. ഇയാളുടെ കാറും തകർത്തിട്ടുണ്ട്. കുത്തേറ്റ മുഹമ്മദ് ജിനീഷ് മയക്കുമരുന്ന് വിതരണ സംഘവുമായി ബന്ധമുള്ളയാളും തട്ടിക്കൊണ്ടു പോകൽ, സാമ്പത്തിക തട്ടിപ്പ് തുടങ്ങി നിരവധി കേസുകളിൽ പ്രതിയുമാണ്.
സാമ്പത്തിക തര്‍ക്കമാണ് ആക്രമണത്തിന് കാരണം. മുഹമ്മദ് ജിനീഷിന്റെ ഭാര്യയുടെ പരാതിയില്‍ സനീഷ്, അനൂപ്, അതുല്‍ എന്നിവര്‍ക്കെതിരെ പൊലീസ് വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ജാബിര്‍ എന്നയാള്‍ക്ക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുഹമ്മദ് ജനീഷുമായി വൈരാഗ്യമുണ്ടായിരുന്നെന്നും പരാതിയില്‍ പറയുന്നു. ഇന്നലെ ഉച്ചയ്ക്കും ഇവര്‍ തമ്മില്‍ കയ്യാങ്കളി നടന്നെന്ന് വിവരങ്ങളുണ്ട്. വയറിന് കുത്തേറ്റ മുഹമ്മദ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണവിഭാഗത്തില്‍ തുടരുകയാണ്.