കഞ്ചാവ് ബീഡി വലിച്ചതിന് കേസ്, കസ്റ്റഡിയിലെടുത്ത യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി, ദുരൂഹതയെന്ന് കുടുംബം

Published : May 20, 2025, 11:37 AM IST
കഞ്ചാവ് ബീഡി വലിച്ചതിന് കേസ്, കസ്റ്റഡിയിലെടുത്ത യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി, ദുരൂഹതയെന്ന് കുടുംബം

Synopsis

പത്തനംതിട്ട വരയന്നൂർ സ്വദേശി കെ എം സുരേഷിന്റെ മരണത്തിലാണ് ദുരൂഹത ആരോപിച്ച് കുടുംബം രം​ഗത്തെത്തിയിരിക്കുന്നത്.

പത്തനംതിട്ട: പൊലീസ് കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ച ആളെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയെന്ന് പരാതി. പത്തനംതിട്ട വരയന്നൂർ സ്വദേശി കെ എം സുരേഷിന്റെ മരണത്തിലാണ് ദുരൂഹത ആരോപിച്ച് കുടുംബം രം​ഗത്തെത്തിയിരിക്കുന്നത്. കഞ്ചാവ് ബീഡി വലിച്ചതിന് മാർച്ച് 16നാണ് സുരേഷിനെതിരെ കോയിപ്രം പൊലീസ് കേസെടുത്തത്.

മാർച്ച് 19ന് സുരേഷിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. തുടർന്ന് മാർച്ച് 22 നാണ് സുരേഷിനെ കോന്നിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സുരേഷിന്റെ വാരിയെല്ലുകൾ ഒടിഞ്ഞിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. അതുപോലെ തന്നെ ദേഹത്താകെ ചൂരൽ കൊണ്ട് അടിയേറ്റ രീതിയിൽ ചതവുകൾ ഉണ്ടായിരുന്നു. മർദനമേറ്റെന്ന് തെളിഞ്ഞിട്ടും കേസന്വേഷിക്കേണ്ട പൊലീസ് എഫ്ഐആറിൽ മാറ്റം വരുത്തിയില്ല. വീട്ടിൽ നിന്നും അകെ സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയെന്ന് സഹോദരൻ ആരോപിച്ചു. 

PREV
Read more Articles on
click me!

Recommended Stories

ശബരിമല സ്വര്‍ണക്കൊള്ള:' അയ്യപ്പനോട് കളിച്ചവരാരും ജയിച്ചിട്ടില്ല, മന്ത്രി അറിയാതെ ഒരു കൊള്ളയും നടക്കില്ല, നാളെ എസ്ഐടിക്ക് മൊഴി നല്‍കും' : ചെന്നിത്തല
തദ്ദേശ തെരഞ്ഞെടുപ്പിൽ മമ്മൂട്ടിക്ക് വോട്ട് ചെയ്യാനാകില്ല; വോട്ടർ പട്ടികയിൽ പേരില്ല