ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി, യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ

Published : Jul 12, 2026, 02:37 PM IST
Rajan Joseph

Synopsis

ശ്രീനാദേവി കുഞ്ഞമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പത്തനംതിട്ട അടൂർ പൊലീസ് രാജൻ ജോസഫിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു.

പത്തനംതിട്ട: സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു എന്ന കേസിൽ യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ. അടൂർ പൊലീസ് എറണാകുളത്തുനിന്നാണ് ഇയാളെ പിടികൂടിയത്. കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ ജാമ്യമില്ല വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിരുന്നു. തുടർന്ന് ഒളിവിൽ പോയ രാജൻ ജോസഫിനെ ഇന്നലെ രാത്രിയാണ് പിടികൂടിയത്. മറ്റു ചില പൊലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുണ്ട്. കോൺ​ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ ഇയാളുടെ സാമൂഹ്യമാധ്യമങ്ങളിലെ വീഡിയോകൾ നിരവധി പേർ കണ്ടിരുന്നു. ശ്രീനാദേവി കുഞ്ഞമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പത്തനംതിട്ട അടൂർ പൊലീസ് രാജൻ ജോസഫിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് ഇയാൾ ഒളിവിൽ പോകുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'പിഎം ശ്രീയിൽ നിന്ന് ഏകപക്ഷീയമായി പിന്മാറാൻ സംസ്ഥാനത്തിന് അവകാശമില്ല'; സിപിഎമ്മിനെ വെട്ടിലാക്കി പിണറായിയുടെ മുൻ അഡീ. പി എസിന്റെ ലേഖനം
ആറന്മുളയിലെ ഡ്രോൺ സർവേ: എബ്രഹാം കലമണ്ണിലിന് കുരുക്ക്; ഡ്രോൺ പറത്തിയത് അനധികൃതമായി, റിപ്പോർട്ട് തേടി കളക്ടർ