'ഭാഷയല്ല, മനസ്സാണ് പ്രധാനം'; എഎ റഹീമിന് പിന്തുണയുമായി യുവമോർച്ച നേതാവ്, പരിഹാസങ്ങൾക്ക് പക്വതയോടെ റഹീമിന്റെ മറുപടി

Published : Dec 29, 2025, 12:55 PM IST
AA rahim  Akhil Palottumadathil

Synopsis

ഡിവൈഎഫ്ഐ നേതാവ് എഎ റഹീം എംപി ഇംഗ്ലീഷ് സംസാരിച്ചതിന്റെ പേരിൽ ട്രോളുകൾ നേരിട്ടപ്പോൾ, ഭാഷയല്ല മനുഷ്യത്വമാണ് പ്രധാനമെന്ന് പറഞ്ഞ് യുവമോർച്ച നേതാവ് പിന്തുണയുമായെത്തി.  

തിരുവനന്തപുരം: ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീം എംപിയുടെ ഇംഗ്ലീഷ് ഭാഷാ പരിമിതിയെ പരിഹസിക്കുന്നവർക്കെതിരെ വിമർശനവുമായി യുവമോർച്ച സംസ്ഥാന സെക്രട്ടറി. ഭരണത്തിന് നേതൃത്വം നൽകാനും ജനകീയ വിഷയങ്ങളിൽ ഇടപെടാനും വേണ്ടത് ഭാഷാ നൈപുണ്യമല്ല, മറിച്ച് മനുഷ്യത്വപരമായ മനസ്സാണ് എന്ന നിലപാടാണ് അദ്ദേഹം പങ്കുവെച്ചത്. ബെംഗളൂരുവിലെ വീട് നഷ്ടപ്പെട്ടവരെ സന്ദർശിക്കുന്നതിനിടെ റഹീം നൽകിയ അഭിമുഖം ട്രോളുകൾക്ക് ഇരയായ പശ്ചാത്തലത്തിലാണ് ഈ രാഷ്ട്രീയ പിന്തുണ. ഇംഗ്ലീഷിൽ സംസാരിച്ചതിനെച്ചൊല്ലി ഇപ്പോൾ നടക്കുന്ന പരിഹാസങ്ങൾ ഒട്ടും ഉചിതമായ കാര്യമല്ല. കർണാടകയിലെ കോൺഗ്രസ് സർക്കാർ നടത്തിയ 'ബുൾഡോസർ വേട്ട'യിൽ കേരളത്തിലെ ലീഗ് നേതൃത്വം പുലർത്തുന്ന മൗനമാണ് യഥാർത്ഥത്തിൽ ചർച്ച ചെയ്യേണ്ടത്. വിഷയങ്ങളിൽ ഇടപെടാൻ വേണ്ടത് നല്ല മനസ്സും ഇച്ഛാശക്തിയുമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ട്രോളുകളോട് നോവാതെ റഹീം; 'ഭാഷ മെച്ചപ്പെടുത്തും'

ബെംഗളൂരു യെലഹങ്കയിൽ വീട് നഷ്ടപ്പെട്ടവരെ സന്ദർശിച്ചപ്പോൾ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖമാണ് പുതിയ ട്രോളുകൾക്ക് കാരണമായത്. കോൺഗ്രസ് - സംഘപരിവാർ പ്രൊഫൈലുകൾ ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിച്ചു. എന്നാൽ, രൂക്ഷമായ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വളരെ പക്വതയോടെയാണ് റഹീം മറുപടി നൽകിയത്: "എനിക്ക് ഭാഷാപരമായ പരിമിതികളുണ്ട്, അത് അംഗീകരിക്കുന്നു. എന്നാൽ മനുഷ്യരുടെ സങ്കടങ്ങൾക്ക് ഒരേ ഒരു ഭാഷയേ ഉള്ളൂ. പരിഹസിക്കുന്നവരോട് പിണക്കമില്ല, ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്താൻ ഞാൻ തീർച്ചയായും ശ്രമിക്കും." എന്നും അദ്ദേഹം പറഞ്ഞു.

റഹീമിന്റെ നിലപാടിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ഇംഗ്ലീഷിലോ ഹിന്ദിയിലോ അത്ര നൈപുണ്യമില്ലാതിരുന്നിട്ടും തമിഴ്നാട് മുൻ മുഖ്യമന്ത്രി കാമരാജിനെപ്പോലെയുള്ളവർ ദേശീയ രാഷ്ട്രീയത്തിൽ ചെലുത്തിയ സ്വാധീനം പലരും ചൂണ്ടിക്കാട്ടുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെയുള്ള മുൻകാല ട്രോളുകൾ ഓർമ്മിപ്പിച്ചുകൊണ്ട് കോൺഗ്രസ് - സി.പി.എം സൈബർ ടീമുകൾ തമ്മിലും പോര് മുറുകുകയാണ്. എങ്കിലും, തന്റെ കുറവുകൾ തുറന്നുപറഞ്ഞും അത് പരിഹരിക്കുമെന്ന് ഉറപ്പുനൽകിയും റഹീം നടത്തിയ പ്രതികരണത്തിനും ഇപ്പോൾ സൈബർ ലോകത്ത് വലിയ കൈയടി ലഭിക്കുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മറ്റത്തൂരിലെ അട്ടിമറി; ബിജെപിയുമായി നേരത്തെ തന്നെ ടിഎം ചന്ദ്രൻ ഡീലുണ്ടാക്കി, പിന്തുണ തേടി തന്നെ സമീപിച്ചെങ്കിലും നിരസിച്ചെന്ന് കെആര്‍ ഔസേപ്പ്
പുല്ലൂർ പെരിയ പഞ്ചായത്തിൽ നാടകീയതക്കൊടുവിൽ തീരുമാനം; നറുക്കെടുപ്പിൽ എൽഡിഎഫ്, ഡോ. സി കെ സബിത പ്രസിഡന്‍റ്