പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തിലെ അഴിമതി: യുവമോർച്ച മാർച്ചിൽ സംഘർഷം, അറസ്റ്റ്

Published : Jun 19, 2019, 12:52 PM IST
പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തിലെ അഴിമതി: യുവമോർച്ച മാർച്ചിൽ  സംഘർഷം, അറസ്റ്റ്

Synopsis

കലൂർ സ്റ്റേഡിയം പരിസരത്തു നിന്നും ആരംഭിച്ച മാർച്ച്‌ പാലത്തിനു സമീപം പോലീസ് തടഞ്ഞു.  തുടർന്ന് മുന്നറിയിപ്പില്ലാതെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിക്കുകയായിരുന്നു

കൊച്ചി: പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തിൽ അഴിമതി നടത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവമോർച്ച നടത്തിയ മാർച്ചിൽ  സംഘർഷം.  ദേശീയപാത ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.  കലൂർ സ്റ്റേഡിയം പരിസരത്തു നിന്നും ആരംഭിച്ച മാർച്ച്‌ പാലത്തിനു സമീപം പോലീസ് തടഞ്ഞു.  തുടർന്ന് മുന്നറിയിപ്പില്ലാതെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിക്കുകയായിരുന്നു.  ഉപരോധം അവസാനിപ്പിക്കണമെന്നു പോലീസ് അവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല.  തുടർന്നാണ് യുവമോര്‍ച്ച സംസ്‌ഥാന പ്രസിഡന്റ് പ്രകാശ് ബാബു അടക്കം ഉള്ളവരെ ബലമായി അറസ്റ്റ് ചെയ്തു നീക്കിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇനി ചരിത്രം, പുതിയ വിബി ജി റാം ജി ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചു
അലൻ മുൻപും ചിത്രപ്രിയയെ കൊല്ലാൻ ശ്രമം നടത്തി, പെൺകുട്ടിയെ കൊലപ്പെടുത്തിയ കല്ലിന് 22 കിലോ ഭാരം, വേഷം മാറി രക്ഷപ്പെടൽ, കൂടുതൽ വിവരങ്ങൾ പുറത്ത്