
1, സുഗന്ധമുള്ള മെഴുകുതിരികള്‍
കത്തിയെരിയുമ്പോള്‍ സുഗന്ധം വമിക്കുന്ന മെഴുകുതിരികള്‍ നമ്മള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത്തരം മെഴുകുതിരികള്‍ ശ്വസിക്കുന്നത് ഹാനികരമായ ക്യാന്‍സറിന് കാരണമാകുമെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. സൗത്ത് കരോലിന സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തില്‍, പെട്രോളിയത്തില്‍നിന്നുള്ള പാരാഫിന്‍ മെഴുകില്‍നിന്ന് ഉല്‍പാദിപ്പിക്കുന്ന മെഴുകിതിരികള്‍ കത്തുമ്പോള്‍ വിഷകരമായ ചില രാസവസ്‌തുക്കള്‍ പുറപ്പെടുവിക്കുന്നുണ്ട്. ഈ രാസവസ്‌തുക്കള്‍ അടങ്ങിയ പുക ശ്വസിച്ചാല്‍ ശ്വാസകോശത്തില്‍ ഉള്‍പ്പടെ ക്യാന്‍സര്‍ പിടിപെടാം. കൂടാതെ വിവിധ ശ്വാസകോശരോഗങ്ങളും ഈ പുക ശ്വസിക്കുന്നതുമൂലം പിടിപെടും.
2, ഷവര്‍ കര്‍ട്ടനുകള്‍-
ബാത്ത് റൂമുകളില്‍ ഉപയോഗിക്കുന്ന ഷവര്‍ കര്‍ട്ടണുകളും ക്യാന്‍സറിന് കാരണമാകും. പുതിയതായി വാങ്ങുന്ന ഷവര്‍ കര്‍ട്ടണുകള്‍ക്ക് പ്രത്യേകതരം മണം, ശ്വസിക്കുന്നതും ക്യാന്‍സറിന് കാരണമാകും. ഇത്തരം കര്‍ട്ടണുകളില്‍ സുഗന്ധം ലഭിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്‌തുക്കളാണ് പ്രശ്‌നമുണ്ടാക്കുന്നത്.
മെഴുകുതിരി, ഷവര്‍ കര്‍ട്ടണ്‍ എന്നിവ മാത്രമല്ല, ഷാംപൂ, സെന്റ്, എയര്‍ റിഫ്രഷ്‌നര്‍, ബാത്ത്‌റൂം റിഫ്രഷ്‌നര്‍, കാര്‍ റിഫ്രഷ്‌നര്‍ എന്നിവയൊക്കെ, സുഗന്ധം ലഭിക്കുന്നതിനായി അത്യന്തം വിഷകരമായ രാസവസ്‌തുക്കള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതുകൊണ്ടു ഇവയൊക്കെ ശ്വസിക്കുന്നതുമൂലം, ക്യാന്‍സര്‍ സാധ്യത ഏറെ വര്‍ദ്ധിക്കുന്നുവെന്നാണ് വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam