ഇന്ത്യയിലെ സ്വകാര്യ ആശുപത്രികളിൽ മരിക്കുന്നവരില്‍ കൂടുതലും കേരളത്തില്‍

Published : Oct 02, 2017, 09:21 AM ISTUpdated : Oct 05, 2018, 12:06 AM IST
ഇന്ത്യയിലെ സ്വകാര്യ ആശുപത്രികളിൽ മരിക്കുന്നവരില്‍ കൂടുതലും  കേരളത്തില്‍

Synopsis

ദില്ലി:ഇന്ത്യയില്‍ സ്വകാര്യ ആശുപത്രികളിൽ കൂടുതൽ മരണം നടക്കുന്ന സംസ്​ഥാനം കേരളമാണെന്ന് പഠനം.  ​35 ശതമാനം മരണവും കേരളത്തില്‍ നിന്നാണ് എന്ന കണക്കാണ് പുറത്തുവന്നിരിക്കുന്നത്. കുറവ്​ പശ്മചിമ ബംഗാളിലുമാണ് (10​ ശതമാനം). 2015ലെ ഗവൺമെന്‍റ്​ സാമ്പിൾ രജിസ്​ട്രേഷൻ സർവെ (എസ്​.ആർ.എസ്​) റിപ്പോർട്ടിലാണ്​ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നത്​.

ഇന്ത്യയില്‍ ​35 ശതമാനം പേർക്ക്​ മാത്രമേ യോഗ്യരായ മെഡിക്കൽ ജീവനക്കാരിൽ നിന്ന്​ ചികിത്സ ലഭിക്കുന്നുള്ളൂ​വെന്നും​ സർവെ റിപ്പോർട്ട്​ ചെയ്യുന്നു. ഇതില്‍ 27 ശതമാനവും സർക്കാർ ആശുപത്രികളിൽ നിന്നുമാണ്.  17 ശതമാനം പേർക്ക്​ മാത്രമാണ് സ്വകാര്യ ആശുപത്രികളിൽ നിന്ന് യോഗ്യരായ പരിപാലകരില്‍ നിന്ന്​ ചികിത്സ ലഭിക്കുന്നത്​. രാജ്യത്ത് 21 ശതമാനം പേർക്കും മരിക്കുന്നതിന്​ മുമ്പ്​ പരിശീലനം ലഭിക്കാത്തവരിൽ നിന്നാണ്​ ചികിത്സ ലഭിച്ചതെന്നും സർവെയിൽ വ്യക്​തമാകുന്നു.

സർക്കാർ ആശുപത്രികളിൽ കൂടുതൽ മരണം നടക്കുന്നത്​ ഹിമാചൽ പ്രദേശിലും (51%) കുറവ്​ ജാർഖണ്ഡിലു(18%)മാണ്​. . പരിശീലനം ലഭിക്കാത്തവർ ആ​രോഗ്യപരിചരണം നൽകുന്നതിൽ മുന്നിൽ ഒഡീഷയാണ്​ (41 %). കുറവ്​ പഞ്ചാബിലും( 1.4 %)

യോഗ്യരായവർ ചികിത്സിച്ചിട്ടും മരണനിരക്ക് കൂടുതലുള്ള സംസ്ഥാനം ഹരിയാനയിലാണ്​. ഇവിടെ ഇത്തരത്തില്‍  52 ശതമാനം പേര്‍ മരണപ്പെട്ടു. കുറവ്​ ഒഡീഷയിലാണ് (15%) 29 സംസ്​ഥാനങ്ങളിലും ഏഴ്​ കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഗ്രാമീണ മേഖലയിൽ 25,308 പബ്ലിക്​ ഹെൽത്ത്​ സെന്‍ററുകളിൽ 3000ൽ അധികം ഡോക്​ടർമാരുടെ കുറവുള്ളതായും  പത്ത്​ വർഷം കൊണ്ട്​ ഡോക്​ടർമാരുടെ അഭാവം 200 ശതമാനമായി ഉയർന്നതായും റിപ്പോർട്ടിൽ പറയുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ണിന് ചുറ്റുമുള്ള 'ഡാർക്ക് സർക്കിൾസ്' നിസാരമായി കാണരുത്, കാരണം ഇതാണ്
തുടക്കക്കാർക്ക് ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന 7 ഇൻഡോർ ചെടികൾ